വിൽപ്പനയിൽ കുതിച്ച് ഹൈനെസ്സ് CB 350.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളാണ് ഹൈനെസ്സ് CB 350 പ്രധാന എതിരാളികൾ.

സെപ്റ്റംബർ 30 ന് ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഒക്ടോബർ പകുതിയോടെ മാത്രമാണ് ഹൈനെസ്സിന്  ഇന്ത്യയിൽ  ഡെലിവറി ആരംഭിച്ചത്. റോയൽ എൻഫീൽഡ് മോഡലുക്കളുമായി നേരിട്ട് മത്സരിക്കുന്ന തരത്തിൽ നിർമ്മിച്ച ഇവന് മികച്ച തുടക്കമാണ് ഇന്ത്യയിൽ ലഭിച്ചിരിക്കുന്നത്, ലിമിറ്റഡ് ഷോറൂം ആയിട്ട് പോലും  20 ദിവസം കൊണ്ട് 1000 യൂണിറ്റ് ഡെലിവറിയാണ്  ഹോണ്ട നൽകിയിരിക്കുന്നത്.  

ഹോണ്ടയുടെ സിൽക്കി സ്മൂത്ത് എൻജിൻ, സെഗ്മെൻറ് ഫസ്റ്റ് ഫീച്ചേഴ്സ്, അഫൊർഡബിൾ പ്രൈസ് ടാഗ് ഒപ്പം ഹോണ്ടയുടെ വിശ്വാസ്യതയും ഇന്ത്യയിൽ ഹൈനെസ്സിന് മുതൽ കൂട്ടായപ്പോൾ വരും കാലങ്ങളിൽ ഷോറൂമുകളുടെ കുറവ് ഇന്ത്യയിൽ ഹൈനെസ്സിന് വിലങ്ങ് തടിയാകും. ഇന്ത്യയിൽ ഹോണ്ടയുടെ പ്രീമിയം നെറ്റ്‌വർക്കായ ബിഗിവിങ് ഷോറൂം വഴി മാത്രമാണ് ഹൈനെസ്സ് ലഭ്യമാക്കുക.  

© Copyright automalayalam.com, All Rights Reserved.