കരുത്ത് കൂട്ടി കുഞ്ഞൻ Cb 125R

CB 125 ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.

ഹോണ്ടയുടെ നേക്കഡ് സ്പോർട്സ് നിരയിലെ ഏറ്റവും ചെറിയ മോഡലായ CB 125R ൻറെ  Euro 5 മോഡൽ  ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.  Euro 5 മോഡലിന് രൂപത്തിൽ CB സീരീസിൻറെ അതെ ഡിസൈൻ പിന്തുടരുന്ന ഇവന് Showa യുടെ സസ്പെൻഷൻ, ബ്രേക്ക്‌, ടയർസൈസ്  എന്നിവയിൽ മാറ്റമില്ല.

എന്നാൽ Euro 5 എൻജിനുമായി എത്തുന്ന  CB 125 ന് കരുത്തിൽ 1.6 bhp യും ടോർക്കിൽ 1.6 nm ത്തിൻറെയും വർദ്ധനയുണ്ട്. ഇപ്പോൾ 124.9cc Liquid-cooled 4-stroke 4-valve DOHC  സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് 14.7 bhp യും ടോർക്‌ 11.6 nm ആണ്. 130 kg ഭാരമുള്ള ഇവന്റെ ഇന്ധനക്ഷമത 45.5 kmpl ആണ്.  

ഇന്ത്യയിൽ പ്രീമിയം 125 സിസി ബൈക്കായ ഡ്യൂക്ക് 125 ഉം ഇന്റർനാഷണൽ മാർക്കറ്റിൽ ഇവൻറെ എതിരാളിയാണ്. മുന്നിൽ USD ഫോർക്ക്, മോണോ സസ്പെൻഷൻ എന്നിവർ സസ്പെൻഷൻ നോക്കുബോൾ  296 / 220 mm ഡിസ്ക് ബ്രേക്കുകളാണ്, ടയർ  110/70R17, 150/60R17 സെക്ഷൻ ടയറുകളാണ്.  

© Copyright automalayalam.com, All Rights Reserved.