2021 ഡുക്കാറ്റി XDiavel അവതരിപ്പിച്ചു

Euro 5 എൻജിനുമായി എത്തുന്ന XDiavel കൂടുതൽ കരുത്താനാണ്.

1998 മോഡൽ മോൺസ്റ്റർ Monster 600 Dark  മായി നിറത്തിൽ വലിയ സാമ്യമുള്ള പുത്തൻ മോഡലിന് matte  ബ്ലാക്കിന് പുറമേ ഗ്രേ നിറത്തിനൊപ്പം റെഡ് സ്ട്രിപ്പുകളും പുത്തൻ മോഡലിന് എത്തുന്നുണ്ട്. മറ്റ് മാറ്റങ്ങൾ പുതിയ ഡിസൈനോട് കൂടിയ സീറ്റ്, ഫുൾ LED ലൈറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഭാരം കുറഞ്ഞ വീലുകൾ, M 50 Brembo caliper, പരിഷ്‌ക്കരിച്ച sliencer എന്നിവയാണ്.  

എൻജിൻ Euro  5 ലേക്ക് എത്തിയതോടെ 7 bhp കൂടി ഇപ്പോൾ 1262cc ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത്  160 HP യിലേക്ക് എത്തി ടോർകിൽ 1 nm കൂടി  127 Nm ആയി. ഒപ്പം ഈ കരുത്തനെ വരുതിയിൽ നിർത്താൻ  റൈഡിങ് മോഡ്‌സ് , Bosch inertial platform (IMU) , കോർണേറിങ് ABS, ഡുക്കാറ്റി ട്രാക്ഷൻ കണ്ട്രോൾ, ഡുക്കാറ്റി പവർ ലോഞ്ച് എന്നിങ്ങനെ ഒരുപിടി ഇലക്ട്രോണിക്സും ഡുക്കാറ്റി ഇവനിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷം ഇവനെയും ഇന്ത്യയിൽ അവതരിപ്പിക്കും 

© Copyright automalayalam.com, All Rights Reserved.