യൂസ്ഡ് ട്രിയംഫ് ഇനി ട്രിയംഫ് ഷോറൂമിൽ നിന്ന് തന്നെ

Approved Triumph എന്നാണ് ഈ പരിപാടിക്ക് ട്രിയംഫ് ഇട്ട പേര്.

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രിയംഫ് ഇന്ത്യയിൽ യൂസ്ഡ് ബൈക്ക് വിപണിയിൽ. ട്രിയംഫ് പുത്തൻ ബൈക്കുകൾ വാങ്ങുന്ന വിശ്വസ്യതയോടെ യൂസ്ഡ് ബൈക്കുകളും ഇനി മുതൽ  ട്രിയംഫ് ഷോറൂമിൽ നിന്ന് വാങ്ങാം.

ട്രിയംഫ് ഷോറൂമിൽ നിന്ന് യൂസ്ഡ്  ട്രിയംഫ് എടുക്കുന്നതോടെ ഒരു പിടി ഓഫറുകളും ട്രിയംഫ് നൽകുന്നുണ്ട്. കസ്റ്റമേഴ്സിന് ബൈക്കിൻറെ സമഗ്രമായ സർവീസ് ഹിസ്റ്ററി നൽകുന്നതിനൊപ്പം ഒരു വർഷത്തെ warranty, ‘Triumph Approved’ സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ റോഡ് സൈഡ് അസ്സിസ്റ്റൻസ് (RSA),ഫൈനാൻസ് ഓപ്ഷൻ എന്നിവയും ഈ പദ്ധതിയിലെ ബെനെഫിറ്റാണ്. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും Approved Triumph ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഇപ്പോൾ മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരബാദ്, Gurgaon എന്നീ ഷോറൂമുകളിലെ യൂസ്ഡ് ബൈക്കുകളുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധികരിച്ചിട്ടുണ്ട്

ലിങ്ക് ::: https://www.triumphapproved.in/ 

© Copyright automalayalam.com, All Rights Reserved.