2021 Suzuki V-Strom 650 XT ഇന്റർനാഷണൽ മാർക്കറ്റിൽ

സുസുക്കിയുടെ BS 6 ലെ ആദ്യ പ്രീമിയം മോഡലാകും V-Strom 650


സുസുക്കിയുടെ ഇതുവരെ അക്കൗണ്ട് തുറക്കാത്ത പ്രീമിയം നിരയിൽ വരവറിയിച്ച് V-Strom 650 പോസ്റ്റർ  എത്തിയിട്ട് കുറച്ചു നാളായെങ്കിലും ഇതുവരെ വിപണിയിൽ എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ Euro 5 മോഡൽ ഓസ്‌ട്രേലിയൻ വിപണിയിൽ എത്തി കഴിഞ്ഞു. Euro 5 മോഡലിന് അതെ 645cc, V-twin എൻജിൻ തന്നെയാണെങ്കിലും കരുത്തിൽ ചെറിയ കുറവുണ്ട്  ടോർക്കിൽ മാറ്റമില്ല ഇപ്പോൾ 70.7 bhp യും ടോർക് 62 nm തന്നെയാണ്. നിറങ്ങളിൽ മാത്രം മാറ്റമുള്ള പുതിയ മോഡലിന് പുത്തൻ മോഡലുകളുടെ TFT ഡിസ്‌പ്ലേയും LED ഹെഡ്‍ലൈറ്റും ഇത്തവണയും എത്തിയിട്ടില്ല അടുത്തവർഷം ആദ്യം ഇവനെ ഇന്ത്യയിലും പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.