പുതിയ നാഴികകല്ലുമായി ജാവ

മഹീന്ദ്രയാണ് ജാവയെ ഇന്ത്യയിൽ അവതരിപ്പിച്ചത്

ഇന്ത്യയിൽ തരംഗമായി മാറിയ ജാവ, 12 മാസം കൊണ്ട് വിറ്റത് 50,000 യൂണിറ്റ്. 2018 ൽ ഇന്ത്യയിൽ മഹീന്ദ്രയുമായി  പ്രവർത്തനം ആരംഭിച്ച ജാവ ഇന്ന് ഇന്ത്യയിൽ 100 ലധികം ഷോറൂമുകൾക്കൊപ്പം യൂറോപ്പിലും നേപ്പാളിലേക്കും ഇന്ത്യയിൽ നിന്ന് ജാവ ബൈക്കുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഒപ്പം ഇന്ത്യയിലും വിദേശത്തും പ്രവർത്തനം സജീവമാകുന്നത്തോടെ ഇന്ത്യയിലെ പ്രൊഡക്ഷൻ കൂട്ടാനും ജാവയുടെ ഭാവി പദ്ധതിയാണ്.  

ഇപ്പോൾ Jawa, Jawa 42, Jawa Perak എന്നീ മോഡലുകൾക്ക് പുറമേ 2018 ൽ ജാവയുടെ ഒരു ADV സ്കെച്ചും പുറത്ത് വിട്ടിട്ടുണ്ടായിരുന്നു. ഇന്ത്യയിലെ ADV ഡിമാൻഡ് കൂടുന്ന സാഹചര്യത്തിൽ വരും കാലങ്ങളിൽ അവനെയും ഇന്ത്യൻ മാർക്കറ്റിൽ പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.