കറുമ്പനായി CB1000R Black Edition അവതരിപ്പിച്ചു.

CB1000R Black Edition നൊപ്പം CB1000 R വേർഷനും ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഹോണ്ടയുടെ ലിറ്റർ ക്ലാസ് നേക്കഡ് മോഡലിന് ഒരുപിടി മാറ്റങ്ങളുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. പുതിയ ഓവൽ ഷേപൊട് കൂടിയ ഹെഡ്‍ലൈറ്റ്, സ്പ്ളിറ് LED DRL ഓട് കൂടിയ ഇവന്  ഡിസൈനിൽ കൂടുതൽ ഭീകരനക്കാൻ ഇതിലൂടെ  സാധിച്ചിട്ടുണ്ട്. അലോയ് വീൽ, റേഡിയേറ്ററിന് ചുറ്റുമുള്ള പാനൽ റീഡിസൈൻ ചെയ്തതാണ് മറ്റൊരു മാറ്റം. ഇലക്ട്രോണിക്സിൽ ഹോണ്ട സമർട്ഫോൺ  വോയിസ് കണ്ട്രോൾ സിസ്റ്റം, 5.0 ഇഞ്ച്   TFT ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു. CB1000 R നെ അപേക്ഷിച്ച്  Black Edition ന്  headlight bezel, വൈൻഡ്സ്ക്രീൻ , ഫോർക്ക് മൗണ്ട്സ് , radiator shrouds എന്നിവ കറുപ്പ് നിറത്തിലാണ്.

ഹൃദയം പഴയതുപോലെ തന്നെ  Liquid-cooled DOHC In-line 4 cylinder 998cc എൻജിൻ കരുത്ത് 145.48 ps ഉം ടോർക് 104Nm വുമാണ് 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് 214 kg യാണ് ആകെ ഭാരം. അടുത്ത വർഷം ഇന്ത്യൻ മാർക്കറ്റിൽ എത്തുന്ന ഇവന് 15 ലക്ഷത്തിന് താഴെയായിരിക്കും വില.

 

© Copyright automalayalam.com, All Rights Reserved.