Xtreme 200 S BS 6 അവതരിപ്പിച്ചു

Xpulse 200 ൻറെ അതേ ഹൃദയം തന്നെയാണ് Xtreme 200 S നും


ഹീറോയുടെ ഫുള്ളി ഫെയർ സ്പോർട്സ് ബൈക്ക് Xtreme 200 S BS 6 അവതരിപ്പിച്ചു. Xpulse 200 നെപോലെ ഓയിൽ കൂൾഡ് എൻജിനുമായി എത്തുന്ന ഇവന് BS 6 മോഡലിനെ വിട്ട് പവറിലും ടോർക്കിലും ചെറിയ കുറവുണ്ട്. ഇപ്പോൾ 199.6 cc ഓയിൽ കൂൾഡ് എൻജിൻ കരുത്ത് 18.08hp യും ടോർക്  16.4Nm വുമാണ്. BS 6 ൽ എത്തിയതോടെ ഭാരത്തിൽ 5.5kg വർദ്ധിച്ച് 154.5 kg യിൽ എത്തി. ഒപ്പം വിലയിൽ ഏകദേശം 13,000 രൂപ വർദ്ധിച്ച് ഇപ്പോൾ 116,216/- രൂപയാണ് ഇപ്പോഴത്തെ എസ്‌ഷോറൂം വില. ഒപ്പം Pearl Fadeless White എന്ന  പുതിയൊരു നിറവും ഹീറോ ഇവന് അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ 3 നിറങ്ങളിലാണ് Xtreme 200S വിപണിയിൽ എത്തുക 

© Copyright automalayalam.com, All Rights Reserved.