Ather ന് വീണ്ടും വലിയ നിക്ഷേപം

കേരള വിപണിയിലും ഉടൻ പ്രവർത്തനമാരംഭിക്കും


ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്കൂട്ടർ സ്റ്റാർട്ട് അപ്പായ Ather ന് വീണ്ടും 259 കോടിയുടെ നിക്ഷേപം. Flipkart ൻറെ പഴയ  CEO ആയ Sachin Bansal 170 കോടി നിക്ഷേപിച്ചപ്പോൾ Hero MotoCorp വീണ്ടും  89 കോടിയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

കൊച്ചി, കോഴിക്കോട്  എന്നിങ്ങനെ കേരളത്തിലെ 2 നഗരങ്ങൾക്ക് പുറമേ  പുണെ , അഹമ്മദാബാദ്, മുംബൈ, ഡൽഹി, ഹൈദരബാദ് , കോയമ്പത്തൂർ എന്നിവിടങ്ങൾ Ather ഉടൻ തന്നെ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്.

വരും കാലങ്ങളിലെ ഡിമാൻഡ് മുൻനിർത്തി, ഹൊസൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ പ്ളാൻറ് തുടങ്ങാനാണ് Ather ൻറെ പദ്ധതി. രണ്ട് പ്ളാന്റുകളും പ്രവർത്തന സജ്ജമാക്കുന്നതോടെ 10 ലക്ഷം EV ക്കൾ ഓരോ വർഷവും ഉല്പാദിപ്പിക്കും.

© Copyright automalayalam.com, All Rights Reserved.