പുതിയ പ്ലാനുകളുമായി റോയൽ എൻഫീൽഡ്

അടുത്ത ഏഴ് വർഷം കൊണ്ട് 28 പുതിയ മോഡലുകൾ വിപണിയിലെത്തും

റോയൽ എൻഫീൽഡ് Meteor 350 യുടെ മികച്ച വരവേൽപ്പിന് പിന്നാലെ പുതിയ പ്ലാനുകളും പുറത്ത് വിട്ട് റോയൽ എൻഫീൽഡ് ആദ്യം അറിയിച്ചതുപോലെ ഓരോ 3 മാസം കൂടുമ്പോൾ പുതിയ മോഡലുകൾക്കൊപ്പം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന റോയൽ എൻഫീൽഡ് ഗർഭകാലതുതന്നെ പിൻവാങ്ങൽ അറിയിച്ച 250 സിസി മോഡലുകളും പരിഗണനയിൽ തന്നെയുണ്ട്. 250 മുതൽ  750 സിസി വരെ എൻജിൻ ശേഷിയുള്ള 28 ഓളം മോഡലുകളാണ് ഈ വരുന്ന 7 വർഷം കൊണ്ട് റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പഴയ മോഡലുകൾ പരിഷ്കരിക്കുന്നതിനൊപ്പം പുത്തൻ സെഗ്‌മെന്റിലും മോഡലുകൾ എത്താൻ ഒരുങ്ങുന്നുണ്ട്. വിദേശത്ത് ഏറെ ജനപ്രീതിയുള്ള 650 ട്വിൻസിന് മുകളിലും പുതിയ എൻജിൻ എത്തുന്നുണ്ട് എന്നാണ് പുതിയ വാർത്തകൾ.

പുത്തൻ പുതിയ J പ്ലാറ്റഫോമിൽ എത്തുന്ന ബെസ്റ്റ് സെല്ലെർ Classic 350 യോടൊപ്പം 650 സിസി ക്രൂയ്സർ, റോയൽ എൻഫീൽഡ് സ്ക്രമ്ബ്ലെർ,  തുടങ്ങിയവ ഇപ്പോൾ തന്നെ സ്പോട്ട് ചെയ്ത പട്ടികയിലുണ്ട്. 500 സിസി യുടെ തിരിച്ചു വരവും ഈ 28 ൽ പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.