പുത്തൻ കാവസാക്കി ZX 10R അണിയറയിൽ.

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിളായ സൂപ്പർ ബൈക്കുകളിൽ ഒന്നാണ് ZX 10R.

ഓസ്‌ട്രേലിയയിൽ ലോക്കൽ സെർറ്റിഫിക്കേഷൻറെ ഭാഗമായി എത്തിയപ്പോളാണ് പുത്തൻ മോഡൽ കാവസാക്കി ZX 10R സ്പോട്ട് ചെയ്തത്. കാവാസാക്കിയുടെ ഹൈപ്പർ സ്പോർട്സ് ബൈക്കായ H2 ഡിസൈൻ പിന്തുടരുന്ന ഇവൻ ഡിസൈനിൽ   കൂടുതൽ അഗ്ഗ്രസിവ് ആയിട്ടുണ്ട്.  

ഓസ്‌ട്രേലിയൻ സ്പെക് 2021 ZX 10R ന് എൻജിൻ ശേഷിക്കൊപ്പം കരുത്തിലും മാറ്റമില്ല ഇപ്പോൾ യൂറോ 5 മലിനിക്കരണ ചട്ടം പാലിക്കുന്ന എൻജിന് 998 സിസി 4 സിലിണ്ടറിന്  കരുത്ത് 200 bhp തന്നെയാണ്. ഒപ്പം TFT ഡിസ്‌പ്ലേയും പുത്തൻ മോഡലിൽ ഇണക്കി ചേർത്തിരിക്കുന്നു. നവംബർ 23 ന് ഇന്റർനാഷണൽ വിപണിയിൽ എത്തുന്ന ഇവൻ അടുത്തവർഷം ആദ്യം ഇന്ത്യയിലെത്തും.

ഇന്ത്യയിൽ CKD യൂണിറ്റായി എത്തിയിരുന്ന 2020 Kawaski ZX 10R ന് 13.99 ലക്ഷം രൂപയായിരുന്നു.

© Copyright automalayalam.com, All Rights Reserved.