TVS Fiero തിരിച്ചെത്തുന്നു.

ഇന്ത്യയിൽ TVS Fiero എന്ന പേര് ട്രേഡ് മാർക്ക് ചെയ്തു.


Suzuki - TVS പങ്കാളിത്തത്തിൽ 2000 ത്തിൽ വിപണിയിൽ എത്തിയ മോഡലാണ് TVS Fiero. 12 bhp കരുത്ത് പകരുന്ന  147 സിസി എൻജിനായിരുന്നു ഇവൻറെ ഹൃദയം. 2001 ൽ സുസുക്കി TVS വഴി പിരിഞ്ഞെങ്കിലും Fiero യെ TVS കൈവിട്ടില്ല.  ഈ എൻജിൻ തന്നെയാണ് 2006 ൽ കരുത്ത് കൂട്ടി ആദ്യ തലമുറ Apache 150 യിലും എത്തിയത്.  

ഇപ്പോൾ അപ്പാച്ചെ യുടെ പ്രധാന എതിരാളിയായ പൾസറിൻറെ 125 മോഡൽ ഇന്ത്യയിൽ ജനപ്രീതിയേറിവരുന്ന സാഹചര്യത്തിൽ Pulsar 125 നെ പിടിച്ചു കെട്ടാനാണ് Fiero യെ തിരിച്ചുവിളിക്കുന്നത്. 125 സിസി സിംഗിൾ സിലിണ്ടർ 12 bhp കരുത്ത് പകരുന്ന എൻജിനാകും പുത്തൻ മോഡലിൽ എത്തുക. LED ഹെഡ്‍ലൈറ്റ്, LED DRL,  USB ചാർജിങ്,  മുന്നിൽ ഡിസ്ക് ബ്രേക്ക്, എന്നിവക്കൊപ്പം മികച്ച  മൈലേജും കൂടി ഇവനിൽ ഉണ്ടാകും. ഇതോടെ TVS Radeon ഉം അപ്പാച്ചെ യുമായുള്ള വിടവ് നികത്താനും പുത്തൻ മോഡലിന് സാധിക്കും.

© Copyright automalayalam.com, All Rights Reserved.