റോയൽ എൻഫീൽഡിൻറെ പുതിയ മുഖം വിപണിയിൽ

റോയൽ എൻഫീൽഡ് Meteor 350 ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ഷാസി, സസ്പെൻഷൻ, മീറ്റർ കൺസോൾ, റൈഡിങ് പൊസിഷൻ, ടയർ, എൻജിൻ എന്നിങ്ങനെ എല്ലാം വേൾഡ് ക്ലാസ് നിലവാരം പുലർത്തുന്ന രീതിയിലാണ് Meteor 350 യെ റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. UK യിലെയും  ഇന്ത്യയിലെയും എഞ്ചിനീയർമാർ ഒരുക്കിയ ഇവനെ റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരായ്മയായ  വൈബ്രേഷൻ വളരെയധികം കുറക്കാൻ കഴിഞ്ഞു എന്നതാണ് ഹൈലൈറ്റ്.

രൂപത്തിൽ  Thunder Bird 350 യോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെയാണ് നിർമ്മിച്ച Meteor 350 യുടെയും ഡിസൈൻ  എല്ലാ ലൈറ്റുകളും   വൃത്താകൃതിയിലാണ്. ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ് എന്നിവ  LED ബോഡർ കൊടുത്തപ്പോൾ  ഇൻഡിക്കേറ്റർസ് ലൈറ്റുകൾ മാറ്റമില്ലാതെ തുടരുന്നു. കണ്ണു നീർ തുള്ളിയുടെ ഡിസൈനിൽ എത്തുന്ന ടാങ്ക് Meteor ൽ എത്തിയപ്പോൾ 20 ൽ നിന്ന് 15 ലിറ്ററിലേക്ക് ഫ്യൂൽ കപ്പാസിറ്റി കുറഞ്ഞിട്ടുണ്ട്. റൈഡിങ് പൊസിഷനിൽ ചെറിയ  മാറ്റം വരുത്തിയപ്പോൾ സീറ്റ് കൂടുതൽ കംഫോർട്ട് തരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ എല്ലാം മെറ്റൽ കൊണ്ട് നിർമിക്കുന്ന റോയൽ എൻഫീൽഡ് ഇത്തവണ മുൻ മഡ്ഗാർഡ്, സൈഡ് കവർ എന്നിവ പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.    

ഒപ്പം പഴയ മീറ്റർ കൺസോളിലെ ദാരിദ്ര്യം വലിയ പരുതിവരെ കുറക്കാൻ Meteor 350 ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരട്ട  LCD,  അനലോഗ് മീറ്റർ കൺസോളാണ് റോയൽ എൻഫീൽഡ് ഇവന് നൽകിയിരിക്കുന്നത്. ഇതിൽ സ്പീഡ്, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂൽ ഗേജ്, Trip മീറ്റർ, സമയം എന്നിവ വലിയ മീറ്റർ കൺസോളിൽ നൽകിയപ്പോൾ, ഫ്യൂൽ കോൺസംഷൻ, ഡിസ്റ്റൻസ് ടു എംറ്റി എന്നിവ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി കളർ ആയെന്നെ. ട്രിപ്പർ എന്ന് വിളിക്കുന്ന കുഞ്ഞൻ  ഡിജിറ്റൽ മീറ്റർ കൺസോളിൽ App ഓട് കൂടിയ കണക്റ്റിവിറ്റി സിസ്റ്റമാണ് അതിൽ ഗൂഗിൾ മാപ്പുമായി ചേർന്ന് മീറ്റർ കൺസോൾ റൈഡർക്ക് വഴികാട്ടും. ഒപ്പം മൊബൈൽ ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്, എന്നാൽ കാൾ ഇൻഫർമേഷൻ, നോട്ടിഫിക്കേഷൻ എന്നിവ റോയൽ എൻഫീൽഡ് കൊടുത്തിട്ടില്ല.

പുതിയ ഡബിൾ ക്രഡിൽ ഷാസി, പുതിയ സസ്പെൻഷൻ എന്നിവയാണ് ഈ വൈബ്രേഷൻ കുറക്കുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. പഴയ 350 എൻജിനെക്കാളും പവർ കൂട്ടിയും  ടോർക്ക് കുറച്ചും ആണ് പുതിയ മോഡൽ എത്തുന്നത് ഒപ്പം SOHC ടെക്നോളജിയോടെ എത്തുന്ന ഇവന്  റൈഡിങ് കംഫോർട്ട് കൂടിയതിനൊപ്പം കൂടുതൽ വേഗത്തിൽ വേഗതയെടുക്കാനും ഒപ്പം 100 കിലോ മീറ്റർ വേഗതയിലും!!! മികച്ച കംഫോർട്ട് തരുന്ന രീതിയിലാണ് Meteor നെ റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. 349 cc സിംഗിൾ സിലിണ്ടർ Aircooled Fi എൻജിൻ കരുത്ത് 20.2 hp യും ടോർക് 27 Nm ആണ്.  5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ കരുത്ത് റോഡിലേക്ക് പകരാനായി പുതിയ വലിയ 100 / 140 സെക്ഷൻ  ടയറുക്കളാണ് റോയൽ എൻഫീൽഡ് നൽകിയപ്പോൾ വലിയ ഡിസ്ക് ബ്രേക്ക് കൊടുക്കാനും റോയൽ എൻഫീൽഡ് മറന്നില്ല 300  // 270 mm ഡിസ്ക് ബ്രേക്കുകളായി വർദ്ധിച്ചപ്പോൾ  കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ ABS ഉം നൽകിയിരിക്കുന്നു. 191 kg ഭാരമുള്ള ഇവൻറെ ലോ സീറ്റ് ഹൈറ്റ്  കൂടുതൽ ആളുകളെ ആകർഷിപ്പിക്കുമെന്ന് ഉറപ്പാണ്.  

Fireball, Stellar, SuperNova എന്നിങ്ങനെ 3 വാരിയന്റിൽ ലഭിക്കുന്ന ഇവന് ആകെ 7 നിറങ്ങളിൽ ലഭ്യമാണ്.അടിസ്ഥാന മോഡലായ Fireball ന്  1.76 ലക്ഷം, Stellar ന്    1.81 ലക്ഷം, Supernova ക്ക്  1.90 ലക്ഷം രൂപയാണ് സ്‌ഷോറൂം വില. Meteor 350 ക്ക് വമ്പൻ മോഡിഫിക്കേഷൻ ലിസ്റ്റും റോയൽ എൻഫീൽഡ് വെബ്‌സൈറ്റിൽ ലഭ്യമാണ്  

© Copyright automalayalam.com, All Rights Reserved.