TVS ക്രൂയ്സർ അണിയറയിൽ

TVS ൻറെ ക്രൂയ്സറിന് പുതിയ പേര് ട്രേഡ് മാർക്ക് ചെയ്തു.


2018 Auto Expo യിലാണ് കോൺസെപ്റ്റ് മോഡൽ TVS അവതരിപ്പിക്കുന്നത്. അന്ന് Zepplin എന്ന് പേരിട്ടെങ്കിലും 2020 ൽ എത്തിനിൽക്കുമ്പോൾ  ക്രൂയ്സറിന് സ്പോട്ടിനെസ്സ് കുടിയതിനാലാകാം പേര് പുതുതായി രജിസ്റ്റർ ചെയ്തത് ഇപ്പോൾ പേര് Zepplin R എന്നാണ്.  

2018 ൽ എത്തിയപ്പോൾ ട്രാഫിക്കിൽ നിൽകുമ്പോൾ എൻജിൻ ഓഫ് ആകുന്ന തരത്തിലുള്ള ഹൈബ്രിഡ് ടെക്നോളോജിയുമായി ആയിരുന്നു ഇവൻറെ ഹൈലൈറ്റുകളിൽ ഒന്ന്. പ്രീമിയം ഫീച്ചേഴ്‌സായ  USD ഫോർക്കിനൊപ്പം ബെൽറ്റ് ഡ്രൈവും ഏവരെയും ആകർഷിച്ച ഘടകങ്ങൾ ആണ്. ക്രൂയ്സർ രുപത്തോട് കൂടിയ ഇവന് എൻജിൻ  20hp കരുത്ത് പകരുന്ന 220 സിസി എൻജിനായിരുന്നു. 168 kg ഭാരമുണ്ടായിരുന്ന ഇവന് 110, 150 സെക്ഷൻ ടയറുക്കളായിരുന്നു.

എന്നാൽ കോൺസെപ്റ്റിലെ  കണ്ണ് മഞ്ഞേള്ളിപ്പിക്കുന്ന ഫീച്ചേഴ്‌സ് ഇവനുണ്ടാകാൻ സാധ്യതയില്ല കാരണം ഇവൻ നേരിടുന്നത് ക്രൂയ്സർ വിപണിയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന Avenger 220 യോടാകും. എന്നാൽ ഉറപ്പായും പെർഫോർമസിൽ പുത്തൻ RTR സീരിസിലെ സിൽകി സ്മൂത്ത് റൈഡ് ഇവനിലും പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.