യമഹ MT യുടെ മിഡ്ഡിൽ വൈറ്റ് താരമാണ് MT 07.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ച MT 09 ൻറെത് പോലെ മാറ്റങ്ങളുമായി പുത്തൻ മോഡൽ Yamaha MT 07 അവതരിപ്പിച്ചു.
വിദേശത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന ഹൈപ്പർ നേക്കഡിൽ മുൻപിൽ നിൽക്കുന്ന MT 07 പുത്തൻ പുതിയ ഫീചേഴ്സുമായാണ് എത്തുന്നത്. ഇന്ഡിക്കേറ്റർസ് LED ആയപ്പോൾ ഹെഡ്ലൈറ്റ് LED പ്രോജെക്ടഡ് ഹെഡ്ലാംപ്പാണ്, വലിയ ഡിസ്ക് ബ്രേക്കുകൾ നൽകിയപ്പോൾ കരുത്ത് കുറച്ചാണ് പുത്തൻ മോഡൽ Euro 5 മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ ആയത് ഇപ്പോൾ 2-സിലിണ്ടർ , 4-stroke, ലിക്വിഡ് കൂൾഡ് , DOHC, 689 CC എൻജിൻ കരുത്ത് .8 ps കുറഞ്ഞ് 73.4 ps ഉം ടോർക് 1 nm കുറഞ്ഞ് 67 nm ആയപ്പോൾ ഭാരം 2 kg കൂടി 184 kg ആയി.
ഇന്ത്യയിൽ എത്താൻ സാധ്യതയിലെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ Z 650, CB 650R എന്നിവരാണ് പ്രധാന എതിരാളികൾ.
© Copyright automalayalam.com, All Rights Reserved.