പുതിയ ഫീച്ചേഴ്‌സുമായി Apache RTR 200 4V.

40 ലക്ഷം അപ്പാച്ചെക്കൾ പ്രൊഡക്ഷൻ കഴിഞ്ഞതിൻറെ ഭാഗമായാണ് പുത്തൻ മോഡൽ എത്തുന്നത്.

രൂപത്തിൽ BS 6 മോഡലിൻറെ അതെ ഡിസൈൻ പിന്തുടരുന്നെങ്കിലും പുതിയ നീല നിറം കൂടി Apache  RTR 200 4V സീരിസിൽ എത്തിയിട്ടുണ്ട്. 200 സിസി സെഗ്മെന്റിൽ ആദ്യമായി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സസ്പെൻഷൻ, അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറിനൊപ്പം റൈഡിങ് മോഡുമായാണ് പുത്തൻ മോഡൽ എത്തുന്നത്.

Sport, Urban, Rain എന്നിങ്ങനെ 3 റൈഡിങ് മോഡുമായി എത്തുന്ന ഇവൻ എൻജിൻ കിൽ സ്വിച്ചിന് താഴെ കൊടുത്തിരിക്കുന്ന സ്വിച്ച് വഴി മോഡുകൾ മാറ്റം. ഓരോ മോഡിലും എൻജിൻ, ABS ൻറെ പ്രവർത്തനത്തിൽ  ഏറ്റ കുറച്ചിൽ ഉണ്ടാകും. Rain, Urban മോഡുകളിൽ  17.3ps കരുത്തും  16.5Nm ടോർക് നൽകുന്ന എൻജിൻ ലീനിയർ പവർ ഡെലിവറി ഉറപ്പ് വരുത്തുന്നു. പരമാവധി വേഗത 105 kmph ഉം സെൻസറ്റിവ് ABS ഈ മോഡുക്കളുടെ സവിശേഷതയാണ്. RTR 200 4V യെ ഭീകരനാകുന്ന Sport മോഡിൽ 127 kmph പരമാവധി വേഗത്തിനൊപ്പം എൻജിൻറെ  പരമാവധി കരുത്തായ 20.82 PS ഉം 17.25 Nm ടോർക്കും ഈ മോഡിലുടെ റോഡിൽ എത്തിക്കും.  

ഒപ്പം കൂടുതൽ സുരക്ഷക്കായി RT സ്ലിപ്പർ ക്ലച്ച്, സിറ്റി ട്രാഫിക് സുഖകരമാക്കാൻ GTT, Bluetooth-enabled TVS SmartXConnect സും ഇവന് സ്റ്റാൻഡേർഡ് ആണ്. 1,31,050/- ലക്ഷം എസ്‌ഷോറൂം വില. ഇവനൊപ്പം സിംഗിൾ ചാനൽ ABS മോഡലും ഇവന് ലഭ്യമാണ്.

© Copyright automalayalam.com, All Rights Reserved.