ഇറ്റലിയിൽ 650 ട്വിൻസിന് സ്പെഷ്യൽ എഡിഷൻ.

ഇറ്റലിയിലെ ഡീലറാണ് സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.

റോയൽ എൻഫീൽഡിൻറെ ഇറ്റലിയിലെ ഏക ഡീലറായ Valentini Motor മായുള്ള 5 വാർഷികത്തിൻറെ  ആഘോഷമായാണ് പുതിയ പതിപ്പ് Valentini Motor ഇറ്റലിയിൽ അവതരിപ്പിച്ചിരിക്കുന്നത്.  

650 ട്വിൻസിലെ അധിക chrome ഫിനിഷിന് പകരം Matte ബ്ലാക്ക് ഫിനിഷാണ് പുത്തൻ മോഡലിന്. വിൻഡ് ഷിൽഡ്, ക്രോസ്സ്‌ ബാർ കോവേഴ്സ്, ഫോർക് ബെലോസ്, ടൂറിംഗ് മിററർ  , എൻജിൻ പ്രൊട്ടക്ഷൻ ബാർ, ബാഷ്പ്ലേറ്റ് തുടങ്ങി  റോയൽ എൻഫീൽഡിൻറെ ഒരു നിര  അക്‌സെസ്സറിസും Valentini Motor, 650 ട്വിൻസിൽ എത്തിച്ചിട്ടുണ്ട്. ഒപ്പം സസ്പെൻഷനിലും മാറ്റങ്ങളുണ്ട്  മുന്നിൽ Ohlins cartridges നൽകിയപ്പോൾ പിന്നിൽ  Andreani യുടെ അഡ്ജസ്റ്റബിൾ  front cartridges ഉം നൽകി.  

ആകെ 10 നിറങ്ങളിൽ ലഭിക്കുന്ന 650 ട്വിൻസ്, 6 എണ്ണം ഇന്റർസെപ്റ്ററിന് നൽകിയപ്പോൾ GT 650 ക്ക് 4 നിറവും നൽകി. ഓരോ നിറവും 5 യൂണിറ്റുകൾ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. സ്റ്റാൻഡേർഡ് മോഡലിനെ വിട്ട് 2000 യൂറോ അധികം നൽകണം ലിമിറ്റഡ് എഡിഷൻ മോഡലിന്. ഒപ്പം പുതിയ സസ്പെൻഷൻ സെറ്റപ്പിന് 1600 യൂറോ.

© Copyright automalayalam.com, All Rights Reserved.