തെലുഗാനയിലെ ഇലക്ട്രിക്ക് വാഹന മേഖലയിൽ വലിയ ഊർജ്ജം നൽകുന്ന നയമാണ് ഇത്.
ഇന്നുമുതൽ 2030 വരെ പ്രാഭല്യത്തിലുള്ള EV പോളിസിയാണ് തെലുഗാനയുടെ IT മന്ത്രി KT Rama Rao, ഗതാഗത മന്ത്രി Ajay Kumar കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. State Electric Vehicle & Energy Storage Policy എന്ന് പേരിട്ടിട്ടുള്ള ഈ നയത്തിൽ
തെലുഗാനയിൽ 2 ലക്ഷം ഇരുചക്ര, ട്രാക്ടർ വാഹനങ്ങളുടെ റോഡ് ടാക്സ്, ഇൻഷുറൻസ്സ് എന്നിവ പരിപൂർണമായി ഒഴിവാകും. EV ക്കളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനായി ബാറ്ററിയുടെ നിർമ്മാണം , കൂടുതൽ ചാർജിങ് സ്റ്റേഷൻ എന്നിവ ഈ നയത്തിൻറെ ഭാഗമാകുന്നതോടെ ഏകദേശം 120,000 തൊഴിൽ അവസരങ്ങളാണ് ഇതിലൂടെ ഉണ്ടാകുക.
ഈ നയം സ്വീകരിക്കുന്നതിലൂടെ തെലങ്കാനയെ EV , എനർജി സ്റ്റോറേജ് സിസ്റ്റം മേഖലകളുടെ ഇന്ത്യയിലെ തന്നെ പ്രധാന താവളമാക്കി മാറ്റാനും 29,790 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും തെലുഗാന സർക്കാർ ലക്ഷ്യമിടുന്നു.
© Copyright automalayalam.com, All Rights Reserved.