CB 350 ആദ്യ തലമുറ മോഡലിനെ പരിചയപ്പെടാം.

പഴയ CB 350 യുമായി ഡിസൈനിൽ പുതിയ മോഡലിന് വലിയ പ്രജോദനമുണ്ട്.


ഹോണ്ട 1968 ൽ അവതരിപ്പിച്ച മോഡലാണ്  CB 350. 325.6 cc OHC air-cooled parallel twin എൻജിനുമായി എത്തിയ  ഇവൻ 10,500 rpm ൽ  36 bhp യായിരുന്നു കരുത്ത്. ടോർക് 9,500 rpm ൽ  25 Nm ആണ്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ പരമാവധിവേഗം 170 kmph!!! ആണ്. ഡ്രൈ വെയിറ്റ്  147 കെജി മാത്രം .  

ഡ്രം ബ്രാക്കോട് കൂടിയ 3.00 in × 18 in ടയറും നൽകിയപ്പ്പോൾ സസ്പെൻഷൻ മുന്നിൽ ടെലിസ്കോപിക്  പിന്നിൽ  swingarm സസ്പെന്ഷനുമാണ് ഹോണ്ട ഇവന് നൽകിയിരിന്നത്. 10 ലിറ്റർ ഫ്യൂൽ ടാങ്കും നൊപ്പം 1.9 ലിറ്റർ എൻജിൻ ഓയിൽ വേണം CB 350 ക്ക്.  

1968 - 73 വരെ CB 350 വിപണിയിൽ ഉണ്ടായിരുന്നു. വിപണിലെ  മാറ്റങ്ങൾക്ക് അനുസരിച്ച്  ഹോണ്ട CB 350 ക്ക് മാറ്റങ്ങൾ കൊണ്ടുവന്നു. ഇതോടെ  1968 മോഡൽ 1973 ലേക്ക് എത്തിയപ്പോഴേക്കും രൂപത്തിലെ ചെറിയ മാറ്റങ്ങൾക്ക് പുറമെ, സസ്പെൻഷൻ, ബ്രേക്ക്, എന്നിവ പരിഷ്കരിച്ചു, ഇലക്ട്രിക്ക് സ്റ്റാർട്ടും എത്തി. ഇതോടെ വില്പനയിൽ വലിയ നേട്ടം കൈവരിക്കാൻ CB 350 ക്ക് കഴിഞ്ഞു. ഇതോടെ 250,000 യൂണിറ്റ് വിറ്റതിൽ 1972 ൽ മാത്രം വിറ്റത് 67,180 യൂണിറ്റുകളാണ്.

ഈ വിജയം കണ്ട ഹോണ്ട CB 350 യുടെ പകരക്കാരനായി 1974 ൽ CB 360 അവതരിപ്പിച്ചെങ്കിലും CB 350 യുടെ വിജയം പിന്തുടരാൻ പുതിയ മോഡലിന് ആയില്ല.

© Copyright automalayalam.com, All Rights Reserved.