കരുത്തനായി കുഞ്ഞൻ ട്രിയംഫ്.

ട്രിയംഫ് Trident ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.

റോഡ്സ്റ്റർ മോഡലായി എത്തുന്ന ഇവൻ മിനിമലിസ്റ്റിക് ഡിസൈനാണ് പിന്തുടരുന്നത്. ഹെഡ്‍ലൈറ്റ്, മീറ്റർ എന്നിവ വൃത്താകൃതിയിലാണ്. ഡിസൈനിൽ എല്ലാ ഭാഗങ്ങളും ഉരുട്ടി ഡിസൈൻ ചെയ്ത ഇവന് ട്രിയംഫിൻറെ  ട്രിപ്ൾസിനെപോലെ അഗ്ഗ്രസിവ് റൈഡിങ് പൊസിഷനല്ല. ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ, സിംഗിൾ പീസ് സീറ്റ്  കൂടുതൽ കംഫോർട്ട് തരുന്ന രീതിയിലാണ് പുത്തൻ മോഡലിനെ ട്രിയംഫ് ഒരുക്കിയിരിക്കുന്നത്.  എന്നിവയെല്ലാം ചേരുന്നതോടെ  കൂടുതൽ മാർക്കറ്റ് പിടിക്കുന്ന തരത്തിലാണ് ഇവനെ ട്രിയംഫ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള ട്രിപ്പിൾ S ൻറെ ഹൃദയവുമായി എത്തുന്ന ഇവന്  ട്രിപ്പിൾ S നെക്കളും  കരുത്ത് കൂടുതലുണ്ട്. Trident  ൻറെ ഹൃദയം  ഇൻലൈൻ 3  സിലിണ്ടർ 660 cc എൻജിൻ കരുത്ത് 81hp യും ടോർക് 64Nm വുമാണ്. Triple S ന് കരുത്ത് 47.6PS ആണ്.  ഒപ്പം ഒരുപിടി ഇലക്ട്രോണിക്സും Trident ന് ട്രിയംഫ് നൽകിയിട്ടുണ്ട്. 2 റൈഡിങ് മോഡ്, അഡ്ജസ്റ്റ് ട്രാക്ഷൻ കണ്ട്രോൾ, ABS, ഡിജിറ്റൽ  മീറ്റർ കൺസോൾ, turn-by-turn നാവിഗേഷൻ, GoPro , ഫോൺ, മ്യൂസിക് - കണ്ട്രോൾ ഇവനിലുണ്ട്.

അടുത്ത വർഷം ആദ്യം  ഇന്ത്യയിൽ എത്തുന്ന ഇവൻ 7  ലക്ഷത്തിന് അടുത്താകും വില. ഇന്ത്യയിൽ പ്രധാന എതിരാളി കാവസാക്കി Z 650 ആയിരിക്കും. 

© Copyright automalayalam.com, All Rights Reserved.