ബജാജ് EV കൾക്ക് വേണ്ടി മാത്രമായി പ്ളാൻറ് ഒരുങ്ങുന്നു.

മഹാരാഷ്ട്രക്ക് പുറത്താക്കും പുതിയ പ്ളാൻറ്.

ഇന്ത്യയിൽ ഇലക്ട്രിക്ക് യുഗത്തിന് ഒരുങ്ങി ബജാജ്. വർഷം 5 ലക്ഷം യൂണിറ്റ് EV ഉല്പാദിപ്പിക്കുന്ന പ്ളാൻറ് ആണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ബജാജ് ചേതക് നിർമ്മിച്ചു തുടങ്ങുമെങ്കിലും ഉടനെ തന്നെ ബജാജ്, KTM, Husqvarna മോഡലുകളുടെ EV യുംഇവിടെ തന്നെയാകും ഉല്പാദിപ്പിക്കുക. മഹാരാഷ്ട്ര സർക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് ബജാജ് മഹാരാഷ്ട്രയുടെ പുറത്തേക്ക് പുതിയ പ്ളാൻറ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഡൽഹി, കർണാടക തെലുഗാന എന്നിവിടങ്ങളിലാണ് പുതിയ പ്ളാൻറ് എത്താൻ സാധ്യത.  

ഇപ്പോൾ ബജാജിൻറെ ഏക EV ആയ ചേതക് ഇന്ത്യയിൽ പൂനെ, ബാംഗ്ലൂരിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ഇരു നഗരങ്ങളിലും TVS Iqube നെക്കളും ഉയർന്ന വിൽപ്പനയാണ് ബജാജ് ചേതക് നേടിയിരിക്കുന്നത്.

© Copyright automalayalam.com, All Rights Reserved.