2021 Yamaha MT 09 ഇന്റർനാഷണൽ മാർക്കറ്റിൽ.

യമഹയുടെ R 1 ൽ നിന്ന് കുറച്ച് കാര്യങ്ങൾ MT 09 നിൽ എത്തിയിട്ടുണ്ട്.


ഇരട്ട പ്രോജെക്ടഡ് ഹെഡ്‍ലാംപിന് പകരം പുത്തൻ മോഡലിന് സിംഗിൾ പ്രോജെക്ടഡ് ഹെഡ്‍ലാംപ് ആണ് യമഹ നല്കിയിരിക്കുന്നത്. കാഴ്ചയിൽ എവിടെയോ നമ്മുടെ ഡ്യൂക്ക് 125 മായി സാമ്യം തോന്നുന്ന തരത്തിൽ ഡിസൈൻ ചെയ്ത പുതിയ മുഖത്തിനൊപ്പം ടാങ്കും പിൻവശവും പഴയ മോഡലിനെക്കാളും കുറച്ചു കൂടി ഉരുട്ടിയാണ് പുതിയ മോഡലിൽ എത്തുന്നത്. ഒപ്പം സ്വിങ്ആം, ഷാസി, പുതിയ എൻജിൻ എന്നിവയിലെ മാറിയതിനൊപ്പം ഭാരവും പുതിയ മോഡലിന് കുറക്കാൻ യമഹക്ക് സാധിച്ചിട്ടുണ്ട്.  Kayaba യാണ് സസ്പെൻഷൻ ഡ്യൂട്ടി നോക്കുന്നത്. ഇവനെ പിടിച്ചുനിർത്താൻ നിയോഗിച്ചിരിക്കുന്നത് Nissin റെയ്ഡിൽ മാസ്റ്റർ സിലിണ്ടറോട് കൂടിയ 298mm, 245mm ഡിസ്ക് ബ്രേക്ക്കളാണ്. R1 ന് ശേഷം ആദ്യമായാണ് യമഹ മോഡലിൽ ഈ മാസ്റ്റർ സിലിണ്ടർ അവതരിപ്പിക്കുന്നത്. ഇതിനോടൊപ്പം സെൻസറ്റിവ് ട്രാക്ഷൻ കണ്ട്രോൾ, സ്ലൈഡ് കണ്ട്രോൾ, വീലി കണ്ട്രോൾ, കോർണേറിങ് ABS എന്നിവയും R 1 ൽ നിന്ന് തന്നെ. 3 റൈഡിങ് മോഡും ഇവരെയൊക്കെ  നിയന്ത്രിക്കാൻ 3.5 ഇഞ്ച് TFT ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു. ഇതിനോടൊപ്പം റൈഡ് ബൈ വൈർ, Accelerator Position Sensor Grip (APSG) എന്നിവയും ഇവൻറെ പ്രത്യകതക്കളാണ്.

എൻജിൻ പഴയ മോഡലിനെക്കാളും കപ്പാസിറ്റി കൂടിയാണ് പുത്തൻ മോഡലിൽ എത്തുന്നത്. 847cc യിൽ നിന്ന്  890cc എൻജിൻ കപ്പാസിറ്റി കൂട്ടിയപ്പോൾ Dohc 3 സിലിണ്ടറിന് കരുത്ത് 117 hp യും ടോർക് 93 nm വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് പഴയ മോഡലിനെക്കാളും 2.1 കിലോമീറ്റർ അധികം മൈലേജുണ്ട്.

ഉടൻ വൈകാതെ ഇവൻ ഇന്ത്യൻ വിപണിയിലും പ്രതീഷിക്കാം.  

© Copyright automalayalam.com, All Rights Reserved.