ഹീറോയും ഹാർലിയും ഇന്ത്യയിൽ കൈകോർക്കുന്നു.

പുതിയ ഉടമ്പടിയിൽ ഇരുവരും ഒപ്പിട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മതാക്കളായ ഹീറോ ഇന്ത്യയിൽ ഹാർലിയുമായി കൈകോർക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ഹാർലിയുടെ പുതിയ പദ്ധതി അനുസരിച്ച് ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയെങ്കിലും. ഇന്ത്യയിൽ ഹാർലി,  ജാവയും ഹീറോയുമായി പങ്കാളികളാക്കാൻ അണിയറയിൽ പദ്ധതിയുണ്ടായിരിന്നു.  

അവസാനം ഹീറോയുമായി ചേർന്ന് പ്രവർത്തനം പുനരാംഭിക്കാനാണ് ഹാർലിയുടെ പുതിയ തീരുമാനം. ഇതോടെ ഹാർലിയുടെ ഇന്ത്യയിലെ  സെയിൽസ്, സർവീസ്, ഡിസ്ട്രിബൂഷൻ എന്നിവ ഹീറോ നിയന്ത്രിക്കും ഒപ്പം ചെറിയ കപ്പാസിറ്റി ബൈക്കുകൾ ഇരുവരും ചേർന്ന് ഇന്ത്യയിൽ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ആദ്യം ഹാർലി ബ്രാൻഡിൽ എത്തുന്ന ചെറിയ മോഡലുകൾ വരും കാലങ്ങളിൽ ഹീറോയുടെ ബ്രാൻഡിലും ഇന്ത്യയിൽ പ്രതീഷിക്കാം. ഇതിനോടകം തന്നെ ഹാർലി ചൈനീസ് പങ്കാളിയുമായി ചേർന്ന് 400 സിസി ക്ക് താഴെയുള്ള പ്രൊഡക്ഷൻ റെഡി മോഡൽ സ്പോട്ട് ചെയ്തിരുന്നു.  

ഹാർലിയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ പ്രീമിയം നിരയിലേക്ക് കൂടുതൽ ശക്തിയോടെ ഹീറോ എത്തുമെന്ന് പ്രതീഷിക്കാം.

 

© Copyright automalayalam.com, All Rights Reserved.