കാവാസാക്കി Z 250 യുടെ പുത്തൻ നിറങ്ങളുമായി ജപ്പാനിൽ.

Ninja 250 യുടെ നേക്കഡ് വേർഷനാണ് Z 250.

ഇന്റർനാഷണൽ മാർക്കറ്റിൽ എൻജിനിലും ഫീച്ചേഴ്സിലും മാറ്റമില്ലെങ്കിലും Pearl Night Shade Teal x Metallic Flat Spark Black’,  ‘Candy Cardinal Red x Metallic Flat Spark Black എന്നിങ്ങനെ 2  പുതിയ നിറത്തിലാണ് Z 250 അവതരിപ്പിച്ചിരിക്കുന്നത്.  

ഇന്ത്യയിൽ നിന്ന് വിടപറഞ്ഞ Kawasaki Z 250 യല്ല ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ളത്. പുതിയ ഷാർപ്  ഡിസൈനോപ്പം LED ഹെഡ്‍ലൈറ്റുമായി എത്തുന്ന ഇവൻ ഇന്ത്യൻ മോഡലിനെക്കാളും  എൻജിൻ കരുത്താർജ്ജിച്ച് കഴിഞ്ഞിരിക്കുന്നു ഇപ്പോൾ 248 cc ലിക്വിഡ് കോൾഡ് എൻജിൻ കരുത്ത് 37Ps ഉം ടോർക് 23Nm ആണ്. മുന്നിൽ ടെലിസ്കോപിക്കും , പിന്നിൽ  മോണോ സസ്പെൻഷൻ തുടരുമ്പോൾ മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുക്കൾ തന്നെയാണ്. കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ ABS, സ്ലിപ്പർ ക്ലച്ച്, നൽകിയപ്പോൾ ഭാരം 164  kg യിലേക്ക് എത്തി. സീറ്റ് ഹൈറ്റ് 795 mm ഉള്ള ഇവൻറെ ജപ്പാനിലെ വില Yen 610,500 ( INR 430,502)

© Copyright automalayalam.com, All Rights Reserved.