BMW കുഞ്ഞന്മാർക്ക് മികച്ച തുടക്കം.

ഇന്ത്യയിൽ BMW Motorrad Motorrad ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡലുകളായിരുന്നു BMW 310 സീരീസ്.


BMW Motorrad ഇന്ത്യയുടെ ബെസ്റ്റ് സെല്ലെർ  BMW G 310 സീരീസ് വിലകുറവുമായി എത്തിയതോടെ ബുക്കിങ്ങിൽ ഒരു മാസം ആവുന്നതിന് മുൻപ് തന്നെ 1000 കവിഞ്ഞു. BS 6 - G 310R, G 310GS എന്നിവർ 54,000,  64,000 എന്നിങ്ങനെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചപ്പോൾ തന്നെ  കൂടുതൽ കൂടുതൽ ഫീചേഴ്‌സുമായി എത്തിയതാണ് ഈ മികച്ച ബുക്കിങ്ങിന് കുഞ്ഞന്മാരെ സഹായിച്ചത്.  

BMW G 310 സീരിസ് വൈകിയതിനാൽ വില്പനയിൽ അക്കങ്ങളിൽ  വളരെ പിന്നോട്ട്പോയ BMW ഇനി മുന്നോട്ട് എത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം 200 യൂണിറ്റ് ശരാശരി വിറ്റിടത് കഴിഞ്ഞ മാസങ്ങളിൽ വിറ്റത് 50 ന് താഴെ മാത്രമാണ്. BMW 310 സീരീസിൻറെ ഡെലിവെറിയും ആരംഭിച്ചിട്ടുണ്ട്.  

ഇന്ത്യയിൽ BMW 310  സീരിസിന് പുറമെ   R 18, S 1000 RR, F 900 XR, R 1250 GS, R 1250 GSA, S 1000 XR, F 900 R,  R 1250 R, R 1250 RT  എന്നിങ്ങനെ 9 മോഡലുകളാണ് ഉള്ളത്. 

© Copyright automalayalam.com, All Rights Reserved.