KTM " Pro Experiences " program അവതരിപ്പിച്ചു.

പണം കൊടുത്തും സൗജന്യമായും ഈ പരിപാടിയിൽ പങ്കെടുക്കാം.


390 സീരിസിലെ ഉടമക്കൾക്കായി ഒരുക്കിയ ഈ പരിപാടി KTM Adventure Tour, KTM Pro-Rides, KTM Track Day  എന്നിങ്ങനെ  3 വിഭാഗമായി തിരിച്ചിട്ടുണ്ട്.  

KTM Adventure Tour,  390 Adventure ഉടമകൾക്ക് വേണ്ടി 7 മുതൽ 10 ദിവസം വരെ നീളുന്ന സാഹസിക നിറഞ്ഞ  യാത്രകൾ ആണ് ഈ വിഭാഗത്തിൽ ഉള്ളത് 18K മുതൽ 27K വരെയാണ് ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള ചിലവ്

KTM Pro-Rides  ഡ്യൂക്ക് 390 ഉടമകൾക്ക് വേണ്ടിയാണ് 4 ദിവസം നീളുന്ന ഈ യാത്രയിൽ നഗരങ്ങളെ ക്രോസ്സ് ചെയ്താകും യാത്രകൾ ഒരുക്കുന്നത്. ചിലവ് 8500 രൂപയാണ്.  

ട്രാക്കിലെ എക്സ്പീരിയൻസിനായി  KTM Track Day, RC 390 ഉടമകൾക്കും  വേണ്ടിയാണ്. ഇന്ത്യയിൽ പ്രമുഖ ട്രാക്കുകളിൽ KTM ഈ പരിപാടി നടത്തുന്നത്. ചിലവ് 3K - 4.5K വരെയാണ്.  

മൂന്ന് വിഭാഗത്തിലും പങ്കെടുക്കുന്നതിലൂടെ ഇന്ത്യയിലെയും വിദേശത്തെയും ആ വിഭാഗങ്ങളിലെ  പുലികളുടെ മാർഗ്ഗനിർദ്ദേശവും അനുഭവങ്ങളും അടുത്തറിയാം എന്നുള്ള അവസ്മരണീയമായ അവസരമാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ KTM 390 ഉടമകളെ കാത്തിരിക്കുന്നത്.

ഇതിനൊപ്പം KTM 390 സീരിസ് ഒക്ടോബർ 17 2020 നും നവംബർ  30, 2020 നും ഇടയിൽ വാങ്ങിയ 1000 ഉടമകൾക്ക് ഈ പരിപാടിയുടെ ഭാഗമായി നടക്കുന്ന KTM Pro Experience session നിൽ  സൗജന്യമായി പങ്കെടുക്കാനുള്ള  അവസരവും KTM ഇന്ത്യ നൽകുന്നുണ്ട്. 

© Copyright automalayalam.com, All Rights Reserved.