Meteor 350 ലോഞ്ച് തീയതി പ്രഖ്യാപിച്ചു.

റോയൽ എൻഫീൽഡ് മോഡലുകളുടെ പുതിയ മുഖം ആയിരിക്കും Meteor.


റോയൽ എൻഫീൽഡ് നിരയിൽ Thunder Bird 350 യുടെ പകരക്കാരനായി എത്തുന്ന Meteor 350 റോയൽ എൻഫീൽഡ് നിരയിൽ പുതിയ തലമുറ മോഡലാണ്. റോയൽ എൻഫീൽഡ് നിരയിൽ ഇതുവരെ കാണാത്ത ഫീചേഴ്‌സുമായി എത്തുന്ന Meteor 350 നവംബർ 6 ന് ഇന്ത്യയിൽ അവതരിപ്പിക്കും. Fireball, Stellar, Supernova എന്നീ 3 വാരിയന്റിലാകും വിപണിയിൽ എത്തുക.  

പുതിയ മുഖമായി എത്തുന്ന ഇവന് ഷാസി, എൻജിൻ, പുതിയ മീറ്റർ കൺസോൾ, ഗിയർബോക്സ്, മൊബൈൽ കണക്റ്റിവിറ്റി എന്നിവയാണ് റോയൽ എൻഫീൽഡ് ഇവനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ എതിരാളികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ മികവോടെയായിരിക്കും ഇവൻ ഇന്ത്യൻ റോഡുകളിൽ എത്തുക.

© Copyright automalayalam.com, All Rights Reserved.