Forza റേഞ്ച് യൂറോപ്പിൽ അവതരിപ്പിച്ചു.

ഹോണ്ടയുടെ മാക്സിസ്‌കൂട്ടർ Forza ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നു.


യൂറോപ്പിൽ ഹോണ്ടയുടെ ജനപ്രിയ മാക്സിസ്‌കൂട്ടർ Forza യുടെ പുതിയ റേഞ്ച് അവതരിപ്പിച്ചു. 125, 350, 750 എന്നീ മോഡലുകളാണ് യൂറോപ്പിൽ അവതരിപ്പിച്ചത്. Forza നിരയിൽ 125 നെ നിലനിർത്തിയപ്പോൾ 300 ന് പകരക്കാരനായി Forza 350 യും ഫ്ലാഗ്ഷിപ് മോഡലായ NC750D Integra യുടെ പകരക്കാരനായി Forza 750 യും അവതരിപ്പിച്ചു.  

ഫ്ലാഗ്ഷിപ് മോഡലായ Forza 750 പക്കാ പ്രീമിയം സ്കൂട്ടറാണ്. മാക്സി സ്കൂട്ടറുകളുടെ ഭീമകാരത്തിനൊപ്പം ഷാർപ് ഡിസൈൻ പിന്തുടരുന്ന ഇവന് മാക്സി സ്കൂട്ടറുകളുടെ സ്ഥിരം ഫീചേഴ്‌സായ വലിയ - വിൻഡ്സ്ക്രീൻ, സ്റ്റോറേജ് സ്പേസ്, വലിയ സുഗപ്രദമായ സീറ്റ് എന്നിവക്കൊപ്പം ഒരു പിടി പ്രീമിയം ഫീച്ചേഴ്സും ഇവനിലുണ്ട്.    

ആദ്യം ഹൃദയം 745cc, ലിക്വിഡ് കൂൾഡ്  4 സ്ട്രോക്ക്, 8 വാൽവ്, SOHC പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 58.5 ps ഉം ടോർക് 69 nm ആണ്.  6 സ്പീഡ് DCT ഗിയർബോക്സാണ്  ടയറിലേക്ക് കരുത്ത് പകരുന്നത്. ടയർ വലിയ 17 ഇഞ്ച്  120/70 സെക്ഷൻ ടയർ മുന്നിലും പിന്നിൽ 15 ഇഞ്ച്  160/60 സെക്ഷനുമാണ്. ഒപ്പം ബ്രേക്കിംഗ് ജോലിക്കൾക്കായി 310mm ഇരട്ട ഡിസ്ക് മുന്നിലും പിന്നിൽ 240 mm സിംഗിൾ ഡിസ്ക്കും നൽകിയിരിക്കുന്നു. മികച്ച നിയന്ത്രണത്തിനായി USD ഫോർക്കാണ് മുന്നിലെ സസ്പെൻഷൻ.  5 ഇഞ്ച് TFT ഡിസ്‌പ്ലൈ, Ride by wire, ടോർക്ക് കണ്ട്രോൾ,  റൈഡിങ് മോഡ് എന്നിവ ഇവൻറെ ഹൈലൈറ്റുകൾ ആണ്. 13.2 ലിറ്റർ ഇന്ധനശേഷിയുള്ള ഇവൻറെ ഹോണ്ട അവകാശപ്പെടുന്ന മൈലേജ് 28 kmpl ആണ്.

© Copyright automalayalam.com, All Rights Reserved.