Triumph ൻറെ affordable മോഡൽ Trident ഒക്ടോബർ 30 ന് അവതരിപ്പിക്കും.

660 സിസി 3 സിലിണ്ടർ എൻജിൻ തന്നെയായിരിക്കും Trident ൻറെ ഹൃദയം.


ഇന്ത്യയിലെ ട്രിയംഫിൻറെ ഏറ്റവും അഫൊർടബിൾ മോഡലായ ട്രിയംഫ്  Street Twin ൻറെ താഴെയായിരിക്കും പുത്തൻ സ്ട്രീറ്റ് ഫിഗ്റ്റർ മോഡലായ Trident ൻറെ സ്ഥാനം. ഇന്ത്യയിൽ ലഭ്യമല്ലാത്ത സ്ട്രീറ്റ് ട്രിപ്പിൾ മോഡലിൻറെ 660 സിസി 3 സിലിണ്ടറിൻറെ എൻജിൻ തന്നെയാണ്  ഇവനിലും എത്താൻ സാധ്യത. ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള  സ്ട്രീറ്റ് ട്രിപ്പിൾ മോഡലിന്  660 സിസി 3 സിലിണ്ടർ എൻജിൻ കരുത്ത്  95bhp യും ടോർക് 66Nm വുമാണ്. Street Twin ന് ഇന്ത്യയിൽ 7.45 ലക്ഷമാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില. 2021 ൽ ഇന്ത്യയിൽ എത്തുന്ന ഇവന്   Kawasaki Z650 യും വരാനിരിക്കുന്ന  Honda CB650R മായിട്ടാകും മത്സരിക്കേണ്ടി വരുക.

 

© Copyright automalayalam.com, All Rights Reserved.