ഡുക്കാറ്റി Multistrada v4 ഇനി V4 Granturismo.

V4 Granturismo യുടെ എൻജിൻ സ്പെക് പുറത്ത് വിട്ട് ഡുക്കാറ്റി.

10,500 rpm ൽ 170 bhp കരുത്ത് പകരുന്ന 1,158 cc  V4 എൻജിനാണ്  Granturismo യുടെ ഹൃദയം ടോർക് 8,750 rpm ൽ 125 nm. എൻജിൻ Euro 4 മലിനീകരണ ചട്ടം പാലിക്കുന്ന ഈ എൻജിൻ  Multistrada യിൽ ഉപയോഗിക്കുന്ന L ട്വിൻ എൻജിനെക്കാൾ ചെറുത്തും ഭാരം കുറഞ്ഞതുമാണ്. മികച്ച പെർഫോമൻസിനായി ട്രാക്കിൽ നിന്ന് ഒരുപിടി ഫീചേഴ്‌സ്  Granturismo യിൽ ഡുക്കാറ്റി എത്തിച്ചിട്ടുണ്ട്. മികച്ച ഹാൻഡ്‌ലിംങ്ങിനായി counter rotating crankshaft,  മികച്ച പവർ ഡെലിവറിക്കായി Twin Pulse technology യും എത്തിയപ്പോൾ കൂടുതൽ ഇക്കോണമി റൈഡിന് വേണ്ടി ഐഡലിങ്ങിൽ നിൽകുമ്പോൾ എൻജിൻ സിലിണ്ടർ Cut off ടെക്നോളജിയും ഈ എൻജിൻറെ പ്രത്യകതയാണ്. ഒപ്പം ദീർഘ ദൂരയാത്രക്കായി ഒരുക്കിയ ഇവന് സർവീസ് ഇന്റർവെൽ 60,000 km ആണ്.

എൻജിനൊപ്പം Granturismo യുടെ സുരക്ഷാ സംവിധാനങ്ങളും ഡുക്കാറ്റി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

© Copyright automalayalam.com, All Rights Reserved.