ബജാജ് NS സീരിസിനും RS 200 പുതിയ നിറം.

ഇരു മോഡലുകൾക്കും 7 ഓളം നിറങ്ങളാണ് പുതുതായി എത്താൻ ഒരുങ്ങുന്നത്.

ബജാജ് നിരയിൽ പുതുതായി “color blocking” ഡിസൈൻ ലാംഗ്വേജ് പ്രജോദനം ഉൾക്കൊണ്ടാണ്  NS സീരിസിനും RS 200 പുതിയ നിറവുമായി  എത്തുന്നത്. അലോയ് വീൽ, ഫ്രെയിം എന്നിവ വെളുപ്പ് നിറത്തിലാണ് ഒപ്പം പുതിയ കളർ സ്‌ക്കിമിൽ എത്തുന്ന NS 200, 160 എന്നിവർക്ക് Burnt Red (Matte Finish), Metallic Pearl White, Pewter Grey, Plasma Satin Blue എന്നിങ്ങനെ 4 ഷെഡിൽ എത്തുമ്പോൾ RS 200 എത്തുന്നത് Burnt Red (Matte Finish), Metallic Pearl White , Pewter Grey എന്നീ  3 നിറത്തിലാണ്. ഉത്സവകാലം മുൻനിർത്തി വിപണിയിൽ എത്തുന്ന ഈ മോഡലുകൾ ഒക്ടോബർ 23 മുതൽ ഇന്ത്യയിൽ ലഭ്യമാകും. സ്പെക്, ഫീച്ചേഴ്‌സ്, വില എന്നിവയിൽ മാറ്റമില്ല. 

© Copyright automalayalam.com, All Rights Reserved.