ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹ FZ Fi.

ഇന്ത്യയിലെ യമഹയുടെ ആദ്യ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ബൈക്കാണ് Fz Fi.

യമഹ Connect X എന്ന് പേരിട്ടിട്ടുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് പ്രധാമായും 6 ഫീചേഴ്‌സാണ് യമഹ നൽകിയിരിക്കുന്നത്. Playstore ലും App Store ഡൌൺലോഡ് ചെയ്യാവുന്ന യമഹ Connect X. ഇൻസ്റ്റാൾ ചെയ്ത് ചാസിസ് നമ്പർ കൊടുത്ത് രജിസ്റ്റർ ചെയ്താൽ Answer Back, Ride History , Locate My Bike,  E-Lock, Hazard, Parking Record,  എന്നിങ്ങനെ  6 മെയിൻ ഫീച്ചേഴ്‌സാണ്  ഈ ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

Answer Back എന്ന ഫീച്ചേഴ്‌സിൽ  ക്ലിക്ക് ചെയ്താൽ Connect X മായി കണക്ട് ചെയ്ത Fz Fi രണ്ടുപ്രാവശ്യം ഇൻഡിക്കേറ്റർ ബ്ലിങ് ചെയ്യുകയും ഹോൺ രണ്ടു പ്രവശ്യം ശബ്ദിക്കുകയും ചെയ്യും.രണ്ടാമത്തെ ഫീച്ചർ  Ride History ആണ് ഓരോ ട്രിപ്പിലെയും  വിവരങ്ങൾ  വേർതിരിച്ച് അറിയാവുന്ന ഈ സെക്ഷനിൽ ട്രിപ്പ് വിവരങ്ങളായ ഡേറ്റ്, സമയം, ട്രിപ്പ് ഡിസ്റ്റൻസ്, എത്ര പ്രാവശ്യം ബ്രേക്ക് പിടിച്ചു എന്ന വിവരങ്ങൾ ഒപ്പം ഫിൽറ്റർ ഓപ്ഷനും ഈ സെക്ഷനിലുണ്ട്.മൂന്നാമത്തെയാണ്   Locate My Bike, പാർക്കിങ്ങിൽ നമ്മുടെ ബൈക്ക് തിരിച്ചറിയാനുള്ള ഓപ്ഷനാണ് .  Locate My Bike തിരഞ്ഞെടുത്താൽ 4 ഇന്ഡിക്കേറ്റർസും 10 സെക്കന്റ് തുടർച്ചയായി മിന്നും.4 മാനായി എത്തുന്നത് ഒരു സുരക്ഷ ഫീചേറാണ്  E-Lock. ഈ  ഓപ്ഷൻ enable ചെയ്‌ത് ആപ്പിലെ ഒരു പാറ്റേൺ സെറ്റ് ചെയ്താൽ  ഈ പാറ്റേർണിലുടെ ബൈക്ക് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും മൊബൈൽ കൈവശ്യമില്ലെങ്കിൽ സാധാ രീതിയിലും ബൈക്ക് അൺലോക്ക് ചെയ്യാം.അഞ്ചാമൻ Hazard ആണ് ഈ ഓപ്ഷൻ ആപ്പിൽ ക്ലിക്ക് ചെയ്താൽ 4 ഇൻഡിക്കേറ്റർ കത്തികൊണ്ടിരിക്കും.അവസാനത്തെ ഫീച്ചർ Parking Record ആണ് ബൈക്ക് പാർക്ക് ചെയ്ത അവസാനത്തെ ലൊക്കേഷൻ ഈ സെക്ഷനിൽ ക്ലിക്ക് ചെയ്താലറിയാം.

FZ Fi Connect X ഓട് കൂടിയ ബൈക്ക്  നവംബർ 1 മുതൽ ഇന്ത്യൻ  വിപണിയിലെത്തും

© Copyright automalayalam.com, All Rights Reserved.