ഇന്ത്യയിൽ ഹീറോ ഹാർലിയുടെ പങ്കാളിയാകുന്നു.

ആദ്യ ഘട്ടത്തിൽ ഹാർലി ബൈക്കുകളുടെ വിതരണം മാത്രമാണ് ഹീറോയുടെ കൈയിൽ എത്തുന്നത്.

കഴിഞ്ഞ മാസങ്ങളിൽ അമേരിക്കൻ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ   ഇന്ത്യയിൽ അവസാനിപ്പിക്കൽ ആണെങ്കിൽ ഈ മാസം മുതൽ പുനർജീവിപ്പിക്കലാണ്. കഴിഞ്ഞ മാസങ്ങളിൽ അടച്ച ഹാർലിയുടെ പ്ളാൻറ് ഉടൻ പ്രവർത്തിപ്പിക്കില്ല പകരം  തായ്‌ലൻഡിൽ നിന്ന് ഹാർലി ബൈക്കുകൾ ഹീറോക്ക് എത്തിച്ച് കൊടുക്കുകയും ഇന്ത്യയിലെ 33 ഡീലർമാർക്ക് ഹീറോ ആ ബൈക്കുകൾ എത്തിക്കുകയുമാണ് ആദ്യ ഘട്ടം.

എന്നാൽ വരും കാലങ്ങളിൽ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ ഹീറോക്ക് ഹാർലിയുടെ ടെക്നോളജി നൽകുകയും  ഇന്ത്യയിൽ ഉല്പാദനം പുനരാരംഭിക്കാനും ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് അണിയറസംസാരം. ഈ വർഷം അവസാനത്തോടെ ഹീറോ, ഹാർലി പങ്കാളിത്ത കൂട്ടുകെട്ട് ഒപ്പിടും.

© Copyright automalayalam.com, All Rights Reserved.