വീണ്ടും റോയൽ എൻഫീൽഡ് 650 ക്രൂയിസറിൻറെ ചാരചിത്രങ്ങൾ.

റോയൽ എൻഫീൽഡ് നിരയിലെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് 650 ക്രൂയിസർ വിപണിയിൽ എത്താൻ സാധ്യത.

ഇന്ത്യയിലും വിദേശത്തും വൻ ജനപ്രീതി ലഭിച്ചുവരുന്ന 650 ട്വിൻസിൻറെ എയർ + ഓയിൽ കോൾഡ് 650 സിസി ട്വിൻ സിലിണ്ടർ  എൻജിൻ തന്നെയാണ് 650 ക്രൂയ്സറിലും  ഇടം പിടിച്ചിരിക്കുന്നത്. 650 ട്വിൻസ് മോഡലിനെക്കാളും പ്രീമിയം മോഡലായ ഇവന്  മുന്നിൽ USD Fork, അലോയ് വീൽ എന്നിവക്കൊപ്പം സ്ലിപ്പർ ക്ലച്ച്, ഡ്യൂവൽ ചാനൽ ABS, ഡിജിറ്റൽ റൗണ്ട് മീറ്റർ കൺസോൾ എന്നീ പുത്തൻ ടെക്നോളജിക്കൊപ്പം ഇവനിൽ ഉണ്ടാകും.  

ഒപ്പം നമ്മൾ ഇതുവരെ കണ്ടുവന്നിരുന്ന ക്രൂയ്സർ ബൈക്കുകളുടെ രൂപവും ഇവനിൽ തെളിഞ്ഞ് കാണാം. ഹെഡ്‍ലൈറ്റ്, ടൈൽ ലാംപ്, ഇൻഡിക്കേറ്റർ എന്നിവ റൌണ്ട് രൂപത്തിലാണ് ക്രൂയ്സർ ബൈക്കുകളുടെ ഹൈലൈറ്റായ വലിയ ഹാൻഡിൽ ബാർ, സ്പ്ലിറ്റ് സീറ്റ്, ഇരട്ട ഇസ്‌ഹാക്സ്റ്റ് എന്നിവ ഇവനെ ക്രൂയ്സർ ബൈക്കുകളുടെ അഴക്ക് നൽക്കുന്നു.  

കൊറോണ കാരണം പരിങ്ങലിൽ ആയ റോയൽ എൻഫീൽഡ് അടുത്തവർഷം പകുതിയോടെ മാത്രമാണ് ഇവനെ ഇന്ത്യയിൽ എത്തിക്കുകയുള്ളു. 650 ട്വിൻസിനെക്കാളും പ്രീമിയം മോഡലായ ഇവനെ 4 ലക്ഷത്തിന് അടുത്ത് വില പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.