KTM Adventure 250 ഇന്ത്യയിൽ ഉടനെത്തും.

ഡീലർമാർക്ക് നൽകിയ ലൗഞ്ചിലാണ് KTM Adventure 250 യുടെ വീഡിയോ ലീക്കായത്.


ഇന്ത്യക്കായി KTM ഒരുക്കുന്ന KTM Adventure 250 യിൽ രൂപത്തിൽ 390 adventure മായി വലിയ സാമ്യമുള്ള മോഡലിന് 390 യുടേത് പോലെ ഫീചേഴ്‌സുകളുടെ ധാരാളിത്തമില്ല. Led ഹെഡ്‍ലൈറ്റിന് പകരം ഹാലൊജൻ ഹെഡ്‍ലാംപ് എത്തിയപ്പോൾ മീറ്റർ കൺസോൾ TFT ഡിസ്പ്ലേ തന്നെയാണ് എന്നാൽ ഓഫ്‌റോഡ്  ABS, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, റൈഡ് ബൈ വൈർ,  റൈഡിങ് മോഡ് എന്നിവയൊന്നും ഇവനിൽ ഉണ്ടാകില്ല ഒപ്പം വിലയിൽ 50K യുടെ മുകളിൽ വില കുറവ് പ്രതീഷിക്കാം.  

എൻജിൻ Adventure 250 ക്ക് എൻജിൻ ഡ്യൂക്ക് 250 യിൽ നിന്ന് തന്നെയാണ് 30 bhp കരുത്ത് പകരുന്ന 249cc ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ ടോർക് 24 Nm ആണ്. 6 സ്പീഡ് ഗിയർബോക്സ്, എന്നിവ ഇവനിലും എത്തുമ്പോൾ സുരക്ഷക്കായി സ്ലിപ്പർ ക്ലച്ച്, സൂപ്പർ മോട്ടോയോട് കൂടിയ ABS ഉം ഇവനിലും പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.