Aprilia യുടെ അഫൊർഡബിൾ സ്പോർട്സ് ബൈക്ക് വൈകും.

ഇപ്പോൾ എൻട്രി ലെവലിൽ സ്കൂട്ടറുകൾ മാത്രമാണ് ഇന്ത്യയിൽ Aprilia വിൽക്കുന്നത്.


2018 ഓട്ടോസ്‌പോയിൽ ഏവരെയും ഞെട്ടിച്ചകൊണ്ട് തങ്ങളുടെ 150 സിസി സ്പോർട്സ് ബൈക്കുകളെ അവതരിപ്പിച്ചെങ്കിലും. aprilia പിന്നെ കണക്ക് കൂട്ടിയും കുറച്ചും നോക്കിയപ്പോൾ 150 സിസി മോഡലിനെക്കാളും ഇന്ത്യയിൽ അപ്രിലിയക്ക് കൂടുതൽ ഗുണകരമാക്കുക 300 സിസി അടുപ്പിച്ച ബൈക്കുകൾ ആകുമെന്നാണ് ഇന്ത്യയിൽ ജനപ്രീതിയുള്ള ഈ സെഗ്മെന്റിൽ എത്തുന്നതിനോടൊപ്പം യൂറോപ്യൻ വിപണിയിലും ഈ മോഡൽ അവതരിപ്പിക്കാമെന്നതുമാണ് 250 - 300 സിസി മോഡലിലേക്ക്  എത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോഴിതാ പുതിയ വാർത്ത വരുന്നു 2023 ഓടെ മാത്രമാണ് തങ്ങളുടെ 250 - 300 സിസി ബൈക്കിനെ ഇന്ത്യയിൽ എത്തിക്കൂ എന്ന്.  

250 സിസി നിരയിൽ ചൈനയിൽ Aprilia ബൈക്കുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ചൈനീസ് മോഡലിനെക്കാളും പുതിയ ഡിസൈനും പ്രീമിയം മോഡലുമാകും അണിയറയിൽ ഒരുങ്ങുന്നത്.

© Copyright automalayalam.com, All Rights Reserved.