ഇന്ത്യയിൽ 160 സിസി മുതൽ 310 സിസി വരെ നീളുന്ന 5 മോഡലുകളാണ് നിലവിലുള്ളത്
Tvs കമ്പനിയുടെ റേസിംഗ് അനുഭവം ഉൾകൊണ്ടെത്തുന്ന അപ്പാച്ചെ ലോകമെബാടും 40 ലക്ഷം യൂണിറ്റുകൾ ഉൽപാദിപ്പിച്ച് കഴിഞ്ഞു. 2006 ൽ ഇന്ത്യയിലെത്തിയ അപ്പാച്ചെ 19 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സുസുക്കിയുടെ ഹൃദയവുമായി എത്തി ഇപ്പോൾ BMW ൻറെയും ഹൃദയം നെഞ്ചിലേറ്റി നിൽക്കുന്ന അപ്പാച്ചെ സീരിസിന് ഇന്ത്യയിൽ 160 സിസി മുതൽ 310 സിസി വരെ നീളുന്ന 6 മോഡലുകളാണ് നിലവിലുള്ളത്. പെട്രോൾ കരുത്തിനൊപ്പം എഥനോൾ കരുത്ത് പകരുന്ന പ്രകൃതി സ്നേഹിയായ അപ്പാച്ചെയും ഇന്ത്യയിൽ കാണാം.
മിഡ്ഡിൽ ഈസ്റ്റ്, ആഫ്രിക്ക, സൗത്ത് ഈസ്റ്റ്, തെക്ക് കിഴക്കൻ ഏഷ്യ, ലാറ്റിൻ, സെൻട്രൽ അമേരിക്ക, എന്നിവയാണ് TVS സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുള്ള മറ്റ് രാജ്യങ്ങൾ.
© Copyright automalayalam.com, All Rights Reserved.