പുതിയ ഹൃദയവുമായി Dhoom ബൈക്ക്.

പുതിയ എൻജിനൊപ്പം അടിമുടി മാറിയാണ് പുത്തൻ മോഡൽ എത്തുന്നത്.

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള സൂപ്പർ ബൈക്കായ സുസുക്കി ഹയബൂസ പുതിയ മലിനീകരണ ചട്ടം വന്നതോടെ പിൻവാങ്ങിയെങ്കിലും പുത്തൻ പുതിയ മോഡലായി അണിയറയിൽ സുസുക്കി ഒരുക്കുന്നുണ്ട്.  

പുതിയ ഷാസിയിൽ 1340 സിസി ഇൻലൈൻ 4 സിലിണ്ടർ എൻജിന് പകരം  കപ്പാസിറ്റി കൂടിയ  1441 സിസി എൻജിനുമായി എത്തുന്നതോടൊപ്പം കരുത്തും 200 ps ലേക്കെത്തും. ഒപ്പം ഹൈപ്പർ ടൂറെർ ഹയബൂസക്ക് സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ്, കോർണേറിങ് ABS തുടങ്ങിയ ഇലക്ട്രോണിക്സും എത്തും.  

കപ്പാസിറ്റി കൂടിയ 10 പുതിയ  മോഡലുകളാണ് സുസുക്കി അണിയറയിൽ ഒരുങ്ങുന്നത്, Katana യും  V Strom 1050 ഇതിനോടകം തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു കഴിഞ്ഞു അടുത്ത് തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്ന ഹയബൂസ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന സൂപ്പർ ബൈക്കുകളിൽ ഒന്നായിരുന്നു ഹയബൂസ. മികച്ച പെർഫോർമസിനൊപ്പം വിലക്കുറവും ഹയബൂസയുടെ ഇന്ത്യയിലെ വില്പനയിലെ പ്രധാന ഘടകം ആയിരുന്നു. BS 4 ൽ ഹയബൂസ വില്പന അവസാനിപ്പിക്കുമ്പോൾ വില 13.75 ലക്ഷമായിരുന്നു ഇന്ത്യയിലെ എസ്‌ഷോറൂം വില.     

© Copyright automalayalam.com, All Rights Reserved.