പുതിയ പ്ലാനുകളുമായി റോയൽ എൻഫീൽഡ്.

കൊറോണ വലിയ തോതിൽ റോയൽ എൻഫീൽഡിനെ ബാധിക്കുന്നുണ്ട്.

200 - 500 സിസി സെഗ്മെന്റിലെ ഇന്ത്യയിലെ രാജാവായ റോയൽ എൻഫീൽഡിന് ഇപ്പോൾ കഷ്ടകാലമാണ്. കോറോണയെ തുടർന്ന് ഉല്പാദന ശേഷി വർധിപ്പിക്കാൻ സാധിക്കാത്തതും ഉയർന്ന് വരുന്ന എതിരാളികളുമാണ് ഇപ്പോൾ റോയൽ എൻഫീൽഡിന് ഇന്ത്യയിൽ തലവേദന ആയിരിക്കുന്നത്.

ഉടനെ എത്തുമെന്ന് കരുത്തിയ Meteor 350  വൈകുന്നത് ഉല്പാദന ശേഷി വർദ്ധനയുമായുള്ള പ്രശ്നം ആണെങ്കിൽ പുത്തൻ ക്ലാസിക് 350 വൈകുന്നത് എതിരാളികളുടെ കടന്ന് കയറ്റമാണ്. പുത്തൻ പ്ലാറ്റഫോമിൽ എത്തുന്ന ഇവന് കുറ്റമറ്റരീതിയിലാണ് ഒരുക്കുന്നത്, എതിരാളികൾ ശക്തരായി കഴിഞ്ഞിരിക്കുന്നു എന്നത് റോയൽ എൻഫീൽഡ് മനസ്സിലാക്കിയിരിക്കുന്നു.  

Meteor 350 ദിപാവലിയും കഴിഞ്ഞ് എത്തുമ്പോൾ പുത്തൻ പുതിയ ക്ലാസിക് 350 എത്തുന്നത് ഏപ്രിൽ 2021 നായിരിക്കും.

ഒപ്പം ഒരു സങ്കടകരമായ മറ്റൊരു വാർത്ത റോയൽ എൻഫീൽഡ് 250 മോഡലുകൾ ഉടൻ ഉണ്ടാക്കില്ല എന്നാണ്. ലാഭം കൂടുതലുള്ള ഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നത്തിൻറെ ഭാഗമായാണ് ഈ പിൻവാങ്ങൽ.

© Copyright automalayalam.com, All Rights Reserved.