കവാസാക്കിയുടെ അഫൊർടബിൾ ക്ലാസ്സിക്കും അടുത്ത വർഷം.

W റേഞ്ചിലെ ഏറ്റവും കുഞ്ഞനെയാണ് കവാസാക്കി ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയിൽ W 800 ൻറെ ചെറു പതിപ്പാണ് ഇന്ത്യയിൽ അടുത്തവർഷം ഒന്നാം  പാദത്തിൽ എത്താൻ ഒരുങ്ങുന്ന W 175 . തായ്‌ലൻഡ്, ഇൻഡോനേഷ്യ തുടങ്ങിയ മാർക്കറ്റുകളിൽ നിലവിലുള്ള ഈ മോഡലുക്കളാണ്.

നമ്മളുടെ പഴയ 2 സ്ട്രോക്ക് ബൈക്കുളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഇവൻറെ ഡിസൈൻ  റൗണ്ട് ഹെഡ്‍ലൈറ്റ്, ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിൽ ഡ്യൂവൽ  ഷോക്ക് അബ്സോർബർസ്‌,  സ്പോക്ക് വീലോട് കൂടിയ ചെറിയ 80 / 100-17M  ടയർ മുന്നിലും പിന്നിൽ 100 / 90-17 നൽകിയപ്പോൾ ഇവനെ പിടിച്ചുനിർത്താനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കാവസാക്കി നൽകിയിരിക്കുന്നത്. സിംഗിൾ റൌണ്ട് അനലോഗ്  മീറ്റർ കൺസോളിൽ  ഫ്യൂൽ ഗേജ് മിസ്സിങ് ആണ്.

രൂപത്തിലെ പഴമയുണ്ടെങ്കിലും  എൻജിൻ ടെക്നോളജിയിൽ  അത്ര പഴയതല്ല ഇന്തോനേഷ്യൻ മോഡൽ  ലിക്വിഡ് കോൾഡ് കാർബുറേറ്റഡ് 177 cc SOHC എൻജിൻ കരുത്ത്  7,500 rpm ൽ 13 ps ആണ് , ടോർക് 13.2 nm ഉം. 126 kg മാത്രം ഭാരമുള്ള ഇവന് ഇന്ത്യയിലെ റോഡിനനുസരിച്ചുള്ള ഗ്രൗണ്ട് ക്ലീറൻസുമുണ്ട് 165 mm.

ഇന്ത്യയിൽ എത്തുമ്പോൾ 1.5 ലക്ഷത്തിന് താഴെയാകും ഇന്ത്യയിലെ എസ്‌ഷോറൂം വില ഇന്റർനാഷണൽ വിപണിയിൽ W 125 ന് പുറമെ W 250 എന്ന മോഡലും നിലവിലുണ്ട്.

© Copyright automalayalam.com, All Rights Reserved.