വില കുറച്ച് BMW വിൻറെ കുഞ്ഞന്മാർ.

വില കുറഞ്ഞിട്ടും പുത്തൻ ഫീചേഴ്‌സും പുതിയ മോഡലിന് അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ സിംഗിൾ സിലിണ്ടർ ബൈക്കുകളിൽ മുൻനിരക്കാരായ  BMW കുഞ്ഞന്മാർക്ക് വലിയ വില കുറച്ച് BS 6 ലേക്ക്. നേക്കഡ് വേർഷൻ G 310R ന് 55,000 രൂപ കുറഞ്ഞ് 2.45 ലക്ഷത്തിലേക്ക് എത്തിയപ്പോൾ സാഹസികൻ G 310GS ന്  വിലയിൽ 64,000 രൂപ കുറഞ്ഞ് 2.85 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എസ്‌ഷോറൂം വില.  

വില കുറച്ചതിനൊപ്പം പുതിയ ഫീചേഴ്‌സും പുത്തൻ മോഡലിന് അവതരിപ്പിച്ചിട്ടുണ്ട്. Ride by Wire, സ്ലിപ്പർ ക്ലച്ച്,  എല്ലാ ലൈറ്റുകൾ  LED ആക്കിയതിനൊപ്പം അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്,  ബ്രേക്ക് ലിവറും നൽകിയിരിക്കുന്നു. Metzeler ൽ നിന്ന്  pirelli ടയറിലേക്കും മാറിയിട്ടുണ്ട് പുതിയ മോഡൽ. ഇരു മോഡലുകൾക്കും 3 വീതം നിറങ്ങൾ നൽകിയപ്പോൾ G 310R ന് അലോയ്, ഫ്രെയിം എന്നിവ ചുവപ്പ് നിറത്തിലുള്ള തീം ഹൈലൈറ്റ് ആയപ്പോൾ GS ഫാമിലിയുടെ 40 വർഷങ്ങളുടെ ഭാഗമായി എത്തുന്ന 40th anniversary  കളർ തീം GS നിരയിലെ ഹൈലൈറ്റാണ്.  

എൻജിൻ BS 6 ൽ എത്തിയപ്പോളും കരുത്തിൽ കുറവില്ല രണ്ട് പേർക്കും  313cc, DOHC,  സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് 9,250 rpm ൽ  34hp യും ടോർക് 7,500rpm ൽ   28Nm വുമാണ്. സസ്പെൻഷൻ മുന്നിൽ USD ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്. ഡ്യൂവൽ ചാനൽ ABS മായി എത്തുന്ന ഇവന് 310R ന് 785 mm ഉം 310GS ന് 835 mm ആണ് ഭാരം 310R 164 kg യും 310GS ന് 175 kg യുമാണ് ആകെ ഭാരം.

വിലകുറച്ച് എത്തുന്ന കുഞ്ഞൻ BMW വിന് ഇന്ത്യയിൽ നേരിടേണ്ടി വരുക KTM നിരയിലെ കരുത്തന്മാരായ Adventure 390, Duke 390 എന്നിവരായാകും.

© Copyright automalayalam.com, All Rights Reserved.