ഹോണ്ടയുടെ കുഞ്ഞൻ AFrica ട്വിൻ പരിഗണനയിൽ.

Africa ട്വിൻ 1100 മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്.

Africa ട്വിൻ 1100 ൻറെ ചെറിയ മോഡൽ Africa ട്വിൻ 850 അടുത്ത വർഷം എത്തിക്കാൻ ഇരിക്കെയാണ് ഹോണ്ട 250 ആഫ്രിക്ക ട്വിൻ പരിഗണിക്കാൻ ഒരുങ്ങുന്നത്. തങ്ങളുടെ CRF 250L ൻറെ എൻജിനും ഡിസൈൻ Africa ട്വിൻ 1100 ൻറെ യും  ചേർന്നാണ് പുത്തൻ മോഡൽ എത്തുക എന്നാണ് വിവരം. ഓൺറോഡിലും ഓഫ്‌റോഡിലും മികവ് കാട്ടുന്ന പ്രീമിയം മോഡലായിരിക്കും Africa ട്വിൻ ൻറെ കുഞ്ഞൻ പതിപ്പ്.  ഇന്റർനാഷണൽ വിപണിയിൽ സുസുക്കിയുടെ V Strom 250 യെ നേരിടാനാണ് ഈ ഒറ്റ സിലിണ്ടർ മോഡൽ എത്തുന്നത്. ഒപ്പം ഇന്ത്യയിലും ADV ബൈക്കുകളുടെ ജനപ്രീതിയും ഇതിനൊരു കാരണമാണ്.

ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള CRF250L ന് 249.6cc ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ  Africa ട്വിൻ 250 യിൽ എത്തുമ്പോൾ 25 bhp യോളം കരുത്ത് പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.