ടെക്കി ആയി സുസുക്കി സ്കൂട്ടറുകൾ.

പുതിയ സ്കൂട്ടറുകളിൽ പുതിയ മീറ്റർ കൺസോൾ ഉടൻ അവതരിപ്പിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന 125 സിസി സ്കൂട്ടറായ സുസുക്കി അക്സസ്സിനും, മാക്സി സ്കൂട്ടർ ഗണത്തിൽ പെടുന്ന  ബർഗ്മാൻ സ്ട്രീറ്റ്  എന്നിവർക്കുമാണ് പുതിയ മീറ്റർ കൺസോൾ അവതരിപ്പിച്ചിട്ടുള്ളത് . പുതിയ മീറ്റർ കൺസോൾ   Suzuki യുടെ  Ride Connect App മായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പുതിയ മീറ്റർ കൺസോളിൽ  turn-by-turn നാവിഗേഷൻ, ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള ഏകദേശ സമയം,  calls, WhatsApp SMS എന്നിവയുടെ നോട്ടിഫിക്കേഷനുകൾ, missed call അലേർട്ട്, caller ID, ഫോൺ ബാറ്ററി ലെവൽ,over speed വാണിംഗ് , അവസാനം പാർക്ക് ചെയ്ത വിവരങ്ങൾക്കൊപ്പം ആപ്പ് ഉപയോഗിച്ചിട്ടുള്ള ട്രിപ്പ് ഇൻഫർമേഷൻ എന്നിവയും പുതിയ ടെക്നോളോജിയുടെ പ്രത്യകതക്കൾ ആണ്. ആദ്യം സ്കൂട്ടറിലെത്തിയെങ്കിലും വരും കാലങ്ങളിൽ സുസുക്കി ബൈക്കുകളിലും ഈ ടെക്നോളജി പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.