ഹോണ്ട CBR 650R ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.

കുറച്ച് അപ്‌ഡേഷനൊപ്പമാണ് പുതിയ മോഡൽ എത്തുന്നത്

CBR 650R ന് രൂപത്തിൽ വലിയ മാറ്റം ഇല്ലെങ്കിലും സൈഡ് പാനൽ, ഇൻസ്ട്രുമെന്റ്, ഹെഡ്‍ലൈറ്റ് LED ക്കളിൽ ചെറിയ മാറ്റങ്ങൾക്കൊപ്പം സീറ്റിനടിയിൽ USB ചാർജിങ് പോർട്ടും നൽകിയിരിക്കുന്നു. പിന്നെ വലിയൊരു മാറ്റമാണ്  മുന്നിൽ പുതിയ സസ്പെൻഷൻ വന്നതാണ്,   കൂടുതൽ സ്‌പോർട്ടി ഹാൻഡ്ലിങ്  ഉറപ്പ് വരുത്തുന്ന  Showa യുടെ  41mm Separate Function Big Piston fork (SFF-BP) ആണ് മുന്നിൽ ഇനി സസ്പെൻഷൻ ഡ്യൂട്ടിക്ക് ഹോണ്ട പുതുതായി നിയോഗിച്ചിരിക്കുന്നത്.  

ECU, cam lobes, intake timing, exhaust pipe, catalyser, ഇസ്‌ഹാക്സ്റ്റ് എന്നിവയിൽ മാറ്റം വന്നതോടെ പുതിയ എൻജിൻ Euro 5 മാലിനിക്കരണ ചട്ടം പാലിക്കാൻ തയ്യാർ. ഇന്റർനാഷണൽ മോഡൽ CBR 650R ൻറെ എൻജിൻ ഇന്ത്യൻ മോഡലിനെ അപേക്ഷിച്ച് കരുത്തൻ ആണെങ്കിലും Euro 5 ൽ എത്തിയിട്ടും കരുത്ത് ചോർന്നിട്ടില്ല. ഇൻലൈൻ 4 സിലിണ്ടർ , DOHC 16- വാൽവ്  എൻജിൻ കരുത്ത് 94bhp യും ടോർക്  64Nm വുമാണ്. BS 4 മോഡലിന് 7.70 ലക്ഷമായിരുന്നു ഇന്ത്യയിലെ എസ്‌ഷോറൂം വില. BS 6 ൽ എത്തുമ്പോൾ 9 ലക്ഷത്തിനടുത്ത് വില പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.