ബജാജ് പുതിയ ക്രൂയ്സർ അണിയറയിൽ ???

പുതിയ പേര് ഇന്ത്യയിൽ ട്രേഡ് മാർക്ക് ചെയ്ത് ബജാജ്.

Neuron എന്ന പേരിലാണ് ബജാജ് ഇന്ത്യയിൽ പുതിയ പേര് ട്രേഡ് മാർക്ക് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഡോമിനർ 400 എഞ്ചിനുമായി ഒരു ക്രൂയ്സർ ബൈക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന്  വാർത്തകൾ ഉണ്ടായിരുന്നു. ക്ലാസിക് നിരയിൽ എത്തുന്ന ഇവൻ പുതുതായി എത്തിയ ഹൈനെസ്സ് CB 350, റോയൽ എൻഫീൽഡ് 350, Imperiale 400, Jawa മോഡലുകളുമായാകും മത്സരിക്കുക. ഡോമിനറിൻറെ അതെ പ്ലേറ്റ്ഫോം ഉപയോഗിക്കുകയാണെങ്കിൽ ക്രൂയ്സർ നിരയിലെ ആധുനികനാകും അണിയറയിൽ ഒരുങ്ങുന്നത്.

ഡോമിനർ 400 ന്  DOHC, 4 വാൽവ് , ലിക്വിഡ് കൂൾഡ് , ട്രിപ്പിൾ സ്പാർക് , FI, 373.3 സിസി എൻജിൻ കരുത്ത്  40 PS ആണ്, 6 സ്പീഡ് ട്രാൻസ്മിഷനോട് കുടിയ ഇവന് കുടുതൽ സുരക്ഷക്കായി ABS,  സ്ലിപ്പർ ക്ലച്ചും കൂടെയുണ്ട്. ഡോമിനറിൻറെ പവർ ക്രൂയ്സറിൽ നിന്ന് ക്രൂയ്സർ സ്വഭാവം എടുക്കുമ്പോൾ പല മാറ്റങ്ങൾക്കൊപ്പം വിലയിലും കുറവുണ്ടാകും. ഇപ്പോൾ Dominar 400 ന്  197 758/- രൂപയാണ് കൊച്ചിയിലെ എസ്‌ഷോറൂം വില. എതിരാളിക്കാളായ ക്ലാസ്സിക് 350, ഹൈനെസ്സ്, Imperiale 400 നും താഴെയാകും ഇവൻറെ വില.

© Copyright automalayalam.com, All Rights Reserved.