KTM 390 series ന് പുതിയ ടയർ.

Metzeler M5 Sportec ക്കാണ് RC, Duke 390 ഇതുവരെ ഉപയോഗിച്ചിരുന്നത്.


ജർമൻ ടയർ നിർമ്മാതാക്കളായ Metzeler ൻറെ ഇറക്കുമതി ചെയ്യുന്ന ടയറുക്കളാണ് KTM 390 സീരിസിൽ ഉപയോഗിച്ച് വന്നത്. ഇറക്കുമതിയിൽ പ്രശ്‍നം നേരിട്ടത്തിലാണ് ചെറിയ മോഡലുകളിൽ ഉപയോഗിക്കുന്ന MRF ടൈറുക്കൾ 390 സീരിസിൽ എത്താൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ RC സീരിസിൽ പുതിയ നിറങ്ങൾ എത്തിയപ്പോഴാണ് പുതിയ ടയറും പ്രത്യക്ഷപ്പെട്ടത്. RC 390, Duke  390 എന്നിവർ MRF ൻറെ Revz C1, 110/70 R17 ,  150/60 R17 ടൈറുക്കൾ എത്തുമ്പോൾ Adventure 390 യുടെ ടയർ ൻറെ കാര്യത്തിൽ വ്യക്തതയില്ല. Metzeler ൽ നിന്ന് MRF ലേക്ക് ടയർ ഡൗൺഗ്രേഡ് ചെയ്‌തെങ്കിലും വില കുറവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

© Copyright automalayalam.com, All Rights Reserved.