ഹോണ്ടയുടെ പുതിയൊരു ക്ലാസിക് ബൈക്ക് അണിയറയിൽ

ഹൈനെസ്സ് CB 350 കൂടാതെ 3 മോഡലുകളാണ് മിഡ്‌ഡിൽ വെയിറ്റ് സെഗ്മെന്റിൽ എത്താൻ പോകുന്നത്

ഹൈനെസ്സ് CB 350 യുടെ അവതരണവേളയിലാണ് ഈ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന വിവരം ഹോണ്ട പുറത്ത് വിട്ടത്. മിഡ്‌ഡിൽ വെയിറ്റ് മോഡലുക്കളാകും ഇവ എന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. 90% ഇന്ത്യയിൽ നിർമ്മിച്ച ഹൈനെസ്സ് CB 350 യുടെ ഒരു മോഡൽ കൂടി എത്തുന്നുണ്ട് എന്ന് വ്യക്തം. റോയൽ എൻഫീൽഡ് ഭരിക്കുന്ന ക്ലാസിക് നിരയിൽ നേരിട്ട് മത്സരിക്കാൻ ട്വിൻ സിലിണ്ടർ അല്ലെങ്കിൽ വരാനിരിക്കുന്ന 250 സിസി മോഡലാകും അണിയറയിലെ ഹൈനെസ്സ്.

ചിത്രത്തിൽ നൽകിയതിൽ പോലെ 7, 8 ചിത്രങ്ങൾ ഹൈനെസ്സ് മോഡലുകളെ സൂചിപ്പിക്കുമ്പോൾ. ആറാമൻ ഇപ്പോഴുള്ള CB 300R ഉം അഞ്ചാമൻ 500 സിസി ഇന്ത്യൻ മെയ്ഡ് മോഡലുകളുടെ തുടക്കക്കാരനും സാഹസികൻ CB 500X മാക്കാനാണ് സാധ്യത. എന്നാൽ CBR 650R നെകുറിയിച്ച് ഇതിൽ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ CBR 650R പുത്തൻ മോഡൽ ഇന്റർനാഷണൽ വിപണിയിൽ എത്തിയിട്ടുണ്ട്.

© Copyright automalayalam.com, All Rights Reserved.