ഡീസൽ, പെട്രോൾ എൻജിനുക്കളിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ പുതിയ Thar ലഭ്യമാണ്.
AX, LX എന്നീങ്ങനെ ട്രിമുക്കളിൽ ലഭ്യമാകുന്ന ഇവന് ബേസ് മോഡൽ പെട്രോൾ എൻജിനോട് കൂടിയ മാനുവൽ ട്രാൻസ്മിഷന് വില 9.80 ലക്ഷം രൂപയാണ്. പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 13.45 ന് ലക്ഷവും. ഡീസൽ മോഡൽ വില ആരംഭിക്കുന്നത് 10.65 ലക്ഷവും ഓട്ടോമാറ്റിക് ഡീസലിന് 13.65 ലക്ഷവുമാണ്.
AX ട്രിമ്മിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാക്കുക സാഹസിക്കാർക്ക് വേണ്ടി ഒരുക്കിയ ഈ ട്രിം സ്റ്റീൽ വീൽസ് , ഫിക്സഡ് സോഫ്റ്റ് ടോപ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫ്റെന്റിൽ , മുന്നിൽ 2 എയർബാഗ്, റോൾ കേജ് എന്നിവ സ്റ്റാൻഡേർഡ് ആകുമ്പോൾ LX ട്രിം കുറച്ചൊരു പരിഷ്കാരിയാണ് 18 ഇഞ്ച് അലോയ് വീൽ, 7 ഇഞ്ച് ടച്ച് സ്ക്രീൻ, ഹാർഡ് ടോപ് കോൺവെർട്ടബിൾ ടോപ് എന്നിങ്ങനെ തിരഞ്ഞെടുക്കാം.
രണ്ടു ഹൃദയമാണ് താറിന് ഉള്ളത്. 2.0-ലിറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിന് കരുത്ത് 152hp യും ടോർക് 300Nm വുമാണ് , ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ടോർക് കുറച് കൂടുതലുണ്ട് 320Nm. ഡീസൽ എൻജിൻ മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടെങ്കിലും ടോർകിൽ മാറ്റമില്ല 300 nm ടോർക് ഉല്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ ചാർജ്ഡ് എൻജിൻ കരുത്ത് 132 hp യാണ്.
ഒപ്പം ആദ്യ 2020 താർ ലേലം അവസാനിക്കുമ്പോൾ 1.1 കോടിയാണ് ലേലത്തുക അവസാനിപ്പിച്ചത്. ഈ തുക കോവിഡ് 19 പ്രതിരോധ ഫണ്ടിലേക്കാണ് മഹിന്ദ്ര കൈമാറുക.
© Copyright automalayalam.com, All Rights Reserved.