ഇന്ത്യൻ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ച് BMW വിൻറെ കുഞ്ഞന്മാർ.

UK വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്ത് BMW G 310GS

വലിയ കാത്തിരിപ്പിന് ഒടുവിൽ BMW ൻറെ കുഞ്ഞന്മാരുടെ ഇന്ത്യൻ ലോഞ്ച്  ഒക്ടോബർ 8 ന് . BS 6 BMW G 310GS പ്രൊഡക്ഷൻ മോഡൽ ഇന്ത്യൻ ഹൊസൂർ പ്ലാന്റിൽ ഒരുങ്ങിയതിന് പിന്നാലെ തന്നെ BMW Motorrad UK യിലെ വെബ്സൈറ്റിലും G 310GS പ്രത്യക്ഷപെട്ടു.

BS 6 മോഡലിന് ഒരുപിടി ഫീചേഴ്‌സും പുതുതായി  BMW വിൻറെ കുഞ്ഞന്മാർക്ക് അവതരിപ്പിച്ചിട്ടുണ്ട്. മുഴുവൻ  LED ലൈറ്റിങ്, അഡ്ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലീവർ, ഗോൾഡൻ അപ്പ്സൈഡ് ഫോർക്ക്, സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വൈർ  എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഒപ്പം പുതിയ 2  ഗ്രാഫിക്സിനൊപ്പം ലിമിറ്റഡ് എഡിഷൻ ഗ്രാഫിക്സ് കുടി UK വെബ്‌സൈറ്റിൽ G 310GS ന്  അവതരിപ്പിച്ചിട്ടുണ്ട്.

എൻജിൻ പഴയതുപോലെ തന്നെ 313 സിസി ലിക്വിഡ് കൂൾഡ്  എൻജിൻ കരുത്ത് 34 Bhp യും ടോർക് 28 nm ആണ്. ഇതിനോടൊപ്പം  BMW G 310GS നും G 310R നും ഇന്ത്യയിൽ വിലകുറയാനും സാധ്യതയുണ്ട്. BS 4 ൽ 310R ന് 2.99 ലക്ഷവും 310GS ന് 3.49 ലക്ഷവുമായിരുന്നു ഇന്ത്യയിലെ എസ്‌ഷോറൂം വില.

 

© Copyright automalayalam.com, All Rights Reserved.