250 സിസി യിൽ ഒന്നാമൻ യമഹ FZ 250 തന്നെ.

2020 ഓഗസ്റ്റ് മാസത്തിലാണ് FZ 250 എല്ലാ മോഡലുകളെയും പിന്നിലാക്കിയത്.

200 - 500 സിസി സെഗ്മെന്റിൽ 5 സ്ഥാനതാണ് FZ 250 യുടെ സ്ഥാനം. ജൂലൈ മാസത്തിൽ പുത്തൻ മോഡൽ അവതരിപ്പിച്ചെങ്കിലും രൂപത്തിൽ ചെറിയ വിമർശനങ്ങൾ നേരിട്ടുണ്ടായിരുന്നു. വിലകുറവും FZ 16 ൻറെ ചേട്ടൻ എന്ന പേരിന് പരിപൂർണമായി യോജിക്കുന്ന പെർഫോമൻസും BS 6 ലും  വരവ് അത്ര മോശമാക്കിയില്ല. അത് തന്നെയാകും ഓഗസ്റ്റ് മാസത്തിൽ 250 സിസി സെഗ്മെന്റിൽ ഒന്നാമനായത്.  1736 യൂണിറ്റ് FZ 250 കളാണ് ഇന്ത്യൻ റോഡുകളിൽ എത്തിയത്.  

250 സിസി സെഗ്മെന്റിൽ 1391 യൂണിറ്റുമായി ഡ്യൂക്ക് 250 രണ്ടാമതും കുഞ്ഞൻ Dominar 1317 യൂണിറ്റോടെ തൊട്ടടുത്ത് എത്തിയപ്പോൾ വളർച്ചയുടെ പാത പിൻതുടരുന്ന Husky യുടെ ഇരട്ടകൾ 972 യൂണിറ്റിലേക്കെത്തി. ഏറ്റവും അവസാനം Gixxer നാണ് 407 യൂണിറ്റ്.  

© Copyright automalayalam.com, All Rights Reserved.